വിശാഖന്റെ ഫോൺ ഉടൻ വിട്ടു നൽകണം; പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കും ? പോലീസ് നടപടിക്കെതിരെ ഹൈക്കോടതി

പോലീസ് നടപടിക്കെതിരെ ഹൈക്കോടതി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടപടികൾ പാലിക്കാതെ ഫോണുകൾ പിടിച്ചെടുക്കരുത് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകൻ വിശാഖന്റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
വിശാഖന്റെ ഫോൺ ഉടൻ വിട്ടു നൽകണമെന്ന് ഉത്തരവും കോടതിയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കും എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. പ്രതിയല്ലാത്ത ആളെ കസ്റ്റഡിയിൽ എടുക്കാൻ എങ്ങനെ സാധിക്കുമെന്നും പോലീസിനോട് ഹൈക്കോടതി ചോദിച്ചു.
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിശാഖന്റെ മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുത്തു. എന്നാല്‍, ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു .
https://www.facebook.com/Malayalivartha


























