കെ റെയില്‍ പുതുരൂപത്തില്‍ വരുന്നു;ഇത് മോദി-പിണറായി രാഷ്ട്രീയ കച്ചവടം,ബിസ്‌നസ് ഡീല്‍ എന്താണെന്ന് വ്യക്തമല്ല,ചില സത്യങ്ങല്‍ മറനീക്കി പുറത്തേക്ക്,പൊതുജനത്തെ മണ്ടരാക്കി ഇവരുടെ കൂട്ടുകച്ചവടം

കെ റെയില്‍ പുതിയ കുപ്പിയില്‍, മലയാളികളെ ഇതൊരു രാഷ്ട്രീയ കച്ചവടം. മോദിയെ പറയാത്ത പിണറായി, പിണറായിയെ തൊട്ട് നോവിക്കാത്ത മോദി. കെ റെയില്‍ പുതുരൂപത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് മുന്നേ കണക്ക് കൂട്ടിയിരുന്നതാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ദ്ധാര സജീവമാണ് ജനങ്ങള്‍ പൊട്ടരാകുന്നു അത്ര തന്നെ. മോദി-പിണറായി ബന്ധം ദൃഢമെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്, എന്നാല്‍ ഇന്ന് ചെറിയാന്‍ ഫിലിപ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതോടെ ആ സംശയത്തിന്റെ ആക്കം കൂടിയിട്ടുണ്ട്.
ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ലാക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സി പി എം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളില്‍ സിപിഎമ്മിനെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി. ചെറിയാന്‍ ഫിലിപ്പിന്റെ ഈ വാദങ്ങള്‍ ചര്‍ച്ചയായ് മാറിക്കഴിഞ്ഞു.
കെ രെയില്‍ വിഷയത്തില്‍ കേരളം കത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മൗനംപാലിച്ചു. കെ റെയിലിന് അനുമതിയുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനും കേന്ദ്രം ഒഴിഞ്ഞുമാറി. ആരൊക്കെ എതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന പിണരായിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയ്ക്ക് പിന്നിലെ ആത്മവിശ്വാസം എന്തായിരുന്നു. അത് കേന്ദ്രം അനുമതി നല്‍കും എന്നുള്ളത് തന്നെ ആയിരുന്നു എന്ന് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രിയും ഒരു ഘട്ടത്തില്‍ പറഞ്ഞത് സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നായിരുന്നു. ജനങ്ങള്‍ എതിര്‍ക്കുന്നൊരു പദ്ധതി കേരളത്തിന് നഷ്ടമല്ലാതെ ഒരു ലാഭവും ഇല്ലാത്ത ഒരു പദ്ധതിയ്ക്ക് എന്തിന് കേന്ദ്രം മൗനാനുവാദം നല്‍കണം. മഞ്ഞക്കുറ്റി അടുപ്പില്‍ വരെ തകൊണ്ടിട്ടതിനെതിരെ ജനം തെരുവിലിറങ്ങി, ജനങ്ങളെ തെരുവിലിട്ട് തല്ലിച്ചതച്ചു പിണറായി പോലീസ്. എന്നിട്ടും ജനം ചെറുത്ത് നിന്നു. ഒടുവില്‍ മഞ്ഞക്കുറ്റി പറിക്കേണ്ടി വന്നു സര്‍ക്കാരിന്. എന്നാലിപ്പോള്‍ കേന്ദ്രത്തിന്റെ അനുമതിയോടെ സില്‍വര്‍ ലൈന്‍ പുതിയ രൂപത്തിലെത്തിക്കുന്നു. അതിന് മെട്രോ മാന്റെ കൂട്ടും പിടിയ്ക്കുന്നു.
മുന്‍പ് സില്‍വര്‍ ലൈന്‍ പദ്ധതിയെ ശക്തമായ് എതിര്‍ത്തയാളാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. പെട്ടെന്ന് അദ്ദേഹവും മറുകണ്ടം ചാടിയെന്ന ആക്ഷേപം വരുന്നു. ഏത് രൂപത്തില്‍ വന്നാലും കെ റെയില്‍ പിണറായിക്ക് കമ്മീഷനടിക്കാനുള്ള വകുപ്പാണെന്നാണ് പരിഹാസം. കമഴ്ന്ന് വീണാല്‍ കാല്‍പ്പം അതാണല്ലോ പിണറായി സ്‌റ്റൈല്‍. സില്‍വര്‍ ലൈനില്‍ പ്രതിഷേധം നടക്കുമ്പോള്‍ കേരള ബിജെപി നേതൃത്വം സര്‍ക്കാരിനെതിരെ വലിയ സമരത്തിന് ഇറങ്ങിയില്ല. അന്നേ ഇതിനെതിരെ ചോദ്യം വന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന്റെയൊക്കെ കിടപ്പ് വശം വെളിവായിരിക്കുന്നത്. ഏതായാലും ഇപ്പോള്‍ പദ്ധതിയെ പുകഴ്ത്തി പറയുകയാണ് സുരേന്ദ്രന്‍. ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച കെറെയില്‍ ബദലിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരും പരിശ്രമിക്കേണ്ടത്. നടപ്പിലാക്കാന്‍ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ മെട്രോമാനെ സമീപിച്ച് പുതിയ പദ്ധതി വേണമെന്ന ആവശ്യം ഉന്നയിച്ചതെന്നും സുരേന്ദ്രന്‍ ഇന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അല്ലാതെ അന്തര്‍ദ്ധര അല്ല അല്ലിയോ സുരേന്ദ്രന്‍ ജീ. ജനങ്ങലെ വീണ്ടും നിര്‍ത്തി പൊട്ടരാക്കരുത്.
https://www.facebook.com/Malayalivartha

























