അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ അനുജനും മരിച്ചു

അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ അനുജനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അനുജന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അനുജന്‍ പത്തായക്കുന്ന് ഈരായി പറമ്പത്ത് 'ശ്രീനാരായണ'യില്‍ രജീഷാണ് (40) ഇന്നലെ വൈകുന്നേരം മരിച്ചത്.
ജൂലായ് രണ്ടിനായിരുന്നു സംഭവം. രജീഷും ഭാര്യ സുബിനയും മകന്‍ ആറു വയസ്സുകാരന്‍ ദക്ഷന്‍ തേജും വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ജ്യേഷ്ഠന്‍ രഞ്ജിത്ത് (41) ഇവരുമായി വഴക്കുകൂടുകയും ഫര്‍ണിച്ചര്‍ പണിക്ക് ഉപയോഗിക്കുന്ന 'തിന്നര്‍' ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിനുശേഷം രഞ്ജിത്ത് കിടപ്പുമുറിയില്‍ കയറി വാതിലടച്ച് തൂങ്ങിമരിച്ചു.
പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന രജീഷിന്റെ ഭാര്യ സുബിന (35) ജൂലായ് മൂന്നിന് രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് മരിച്ചത്. മകന്‍ ദക്ഷന്‍ തേജ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നു. മൂത്ത മകന്‍ 12 വയസ്സുകാരന്‍ സൂര്യ തേജ് സുബിനയുടെ വീട്ടിലായിരുന്നു. രഞ്ജിത്തും രജീഷും ആശാരിപ്പണിക്കാരായിരുന്നു. പാത്തിപ്പാലത്ത് ഫര്‍ണിച്ചര്‍ നിര്‍മാണകേന്ദ്രം നടത്തിവരികയായിരുന്നു.
" f
https://www.facebook.com/Malayalivartha
























