വെഞ്ഞാറമൂട് കുടുംബവഴക്കിനെ തുടര്‍ന്ന് പോലീസ് പിടികൂടി വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍....

വെഞ്ഞാറമൂട് കുടുംബവഴക്കിനെ തുടര്‍ന്ന് പോലീസ് പിടികൂടി വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍....പാറയ്ക്കല്‍ പൂതളാംകുഴി അഭിനന്ദനത്തില്‍ അജിത് കുമാറി(46)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മര്‍ദനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച വൈകുന്നേരം് മൂന്നുമണിയോടെ അജിത്തും മകനുമായി വഴക്കുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് എത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്ന് ആദ്യം മകനെയും രാത്രി ഏഴു മണിയോടെ അജിത്തിനെയും വിട്ടയച്ചു. പോലീസ് മര്‍ദിച്ചെന്ന് വീട്ടിലെത്തിയ ശേഷം അജിത് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു.
അവശനായ ഇയാള്‍ അടുത്ത ദിവസം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ . വള്ളിയാഴ്ച ഉച്ചയോടെയാണ് അജിത്തിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























