ലഹരി മരുന്നു കേസില്‍ കാപ്പ ചുമത്തി അറസ്റ്റ്... പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിന് അയച്ചു

ലഹരി മരുന്നു കേസില്‍ കാപ്പ ചുമത്തി മലബാര്‍ മേഖലയില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയില്‍ സ്വദേശി നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്.
വെള്ളയില്‍ പൊലീസാണ് ഇയാളെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്നു വില്‍പനക്കാരില്‍ പ്രധാന കണ്ണിയും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ ഹാഷിമിനെ ശനിയാഴ്ചയാണ് പിടികൂടിയത്.
ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിന് അയച്ചു.
സംസ്ഥാനത്തു ലഹരി മരുന്നു കേസില്‍ കാപ്പ ചുമത്തി പ്രതിയെ നാടുകടത്തിയ സംഭവം ആദ്യമുണ്ടായത് എറണാകുളത്താണ്. കഴിഞ്ഞ മാസമായിരുന്നു ഇത്.
"
https://www.facebook.com/Malayalivartha
























