പ്രതീക്ഷയുടെ മാറ്റുകൂട്ടി ചന്ദ്രയാൻ-3 മുന്നോട്ട്; ഇന്ന് രാത്രി 11 മണിക്ക് ആദ്യ പടി നടക്കും...ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്‌ത്തിയതിന് ശേഷമാകും, പേടകത്തിൽ നിന്നും പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടുത്തുക..... ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂൾ പേടകത്തിൽ നിന്നും വേർപെടുത്തും....

ജൂലൈ പതിനാലാം തീയതി 2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നും വിക്ഷേപിച്ച ചന്ദ്രയാൻ 3, 16 മിനിറ്റ് സഞ്ചരിച്ച ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. ഇതുവരെ പേടകം അഞ്ചര തവണ ഭൂമിയെ ഭ്രമണം നടത്തിക്കഴിഞ്ഞു. ഈ ഭ്രമണത്തിനിടയിൽ ഓരോ തവണ ഭൂമിയുടെ അടുത്ത് (Perigee) എത്തുമ്പോഴും പേടകത്തിലുള്ള ത്രസ്റ്റർ റോക്കറ്റുകൾ കത്തിച്ച് ഭ്രമണ പാത ഉയർത്തുകയായിരുന്നു. ഇത്തരത്തിൽ 36500 കിലോമീറ്ററില്‍ നിന്നും 1,27,603 കിലോമീറ്ററിലേക്ക് പേടകത്തിന്‍റെ ഭ്രമണ പാത ഉയര്‍ത്തിയിട്ടുണ്ട്.രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ആദ്യ ഭ്രമണപഥം താഴ്‌ത്തൽ ഇന്ന്. ഇന്ന് രാത്രി 11 മണിക്ക് ആദ്യ ഘട്ട ഭ്രമണപഥം താഴ്‌ത്തൽ നടക്കും. ഇത്തരത്തിൽ അഞ്ച് പ്രാവശ്യം ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്‌ത്തിയതിന് ശേഷമാകും പേടകത്തിൽ നിന്നും പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടുത്തുക. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂൾ പേടകത്തിൽ നിന്നും വേർപെടുത്തും.
ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗിന് ലക്ഷ്യം വെച്ചിരിക്കുന്നത്.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ 29 മിനിറ്റ് ജ്വലിപ്പിച്ചായിരുന്നു ചാന്ദ്ര ഭ്രമണത്തിലേക്ക് പേടകത്തിന്റെ പ്രവേശനം സാദ്ധ്യമാക്കിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പേടകം ഇതിനോടകം പിന്നിട്ടു കഴിഞ്ഞു.ജൂലൈ 14-ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ-3 വിക്ഷേപണം കഴിഞ്ഞ് 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.അഞ്ച് ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന പഥത്തിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 17 ദിവസം ഭൂമിയെ വലം വെച്ചതിന് ശേഷം ഓഗസ്റ്റ് ഒന്നിനായിരുന്നു ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചാന്ദ്രഭ്രമണ പഥത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്.
അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയർത്തി ഘട്ടം ഘട്ടമായാണ് ഭൂഗുരുത്വ വലയത്തിൽ നിന്ന് പേടകം പുറത്ത് കടന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് ചന്ദ്രയാൻ-3യുടെ നിയന്ത്രണം.ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് പേടകത്തെ ട്രാന്‍സ് ലൂണര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയത്. ശേഷം നാല് ദിവസത്തോളം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടടറിലൂടെ യാത്ര ചെയ്താണ് പേടകം ചന്ദ്രന്റെ ഗുരുത്വാഗര്‍ഷണ വലയത്തിന് സമീപം എത്തിയത്. തുടര്‍ന്ന് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു.ജൂലായ് 14ന് ആണ് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്.
വിക്ഷേപണം വിജയകരമായാല്‍അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല.കുറച്ചു നിമിഷങ്ങൾ കൂടെ ബാക്കിയുള്ളു . ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
https://www.facebook.com/Malayalivartha
























