ഒഴുക്കിൽപ്പെട്ട് കാണാതായി, കോട്ടയത്ത് പാലത്തിന് സമീപം മുങ്ങിമരിച്ചത് ഒരു പെൺകുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നു പേർ

കോട്ടയം വെള്ളൂർ ചെറുകര പാലത്തിന് സമീപം കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. ഒരു പെൺകുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നു പേരാണ് മുങ്ങി മരിച്ചത്. ജോൺസൺ (56)അലോഷി(16) ജിസ്മോൾ (15)എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് ഇവർ കുളിക്കാനിറങ്ങിയത്.
ഒഴുക്കിൽപ്പെട്ട് മൂന്ന് പേരെയും കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി ആദ്യ ഘട്ടരക്ഷാ പ്രവർത്തനം നടത്തി. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘത്തെ നാട്ടുകാർ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന സംഘം സ്കൂബയിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകട വിവരം അറിഞ്ഞ് വെള്ളൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























