അടുത്ത എംജിആറിനെ ഞാൻ തൊട്ടു’; ‘ഇൻഷാ അള്ളാ, ഇത് താനാ സേർന്ത കൂട്ടം’;ജനഹൃദയങ്ങൾ കീഴടക്കി അണ്ണാമലൈ... ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ കെ. അണ്ണാമലൈയ്‌ക്ക്, ലഭിക്കുന്ന കയ്യടികൾ തമിഴകത്ത് പുതിയ മാറ്റം കൊണ്ട് വരും...അമ്മമാർ ആവേശപൂർവ്വമാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്....

ജനഹൃദയങ്ങൾ കീഴടക്കി അണ്ണാമലൈ തന്റെ യാത്ര തുടരുകയാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഫാൻസിനെ കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് എതിർപാർട്ടിക്കാർ.എല്ലായിടത്തും ഇപ്പോൾ ട്രെൻഡ് അണ്ണാമലയുടെ വീഡിയോകൾ ആണ്. അടുത്ത എംജിആറിനെ ഞാൻ തൊട്ടു’; ‘ഇൻഷാ അള്ളാ, ഇത് താനാ സേർന്ത കൂട്ടം’; ‘ഞങ്ങളുടെ അണ്ണൻ വരും, മറ്റുള്ളവരെ പോലെ ഞങ്ങളെയും ചേർത്തു പിടിക്കും’;ഈ വാക്കുകൾ ആണ് ജന കൂട്ടങ്ങൾക്കിടയിൽ നിന്നും ഉയർന്നു കേൾക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര രാജ്യമൊട്ടാകെ വലിയ ചർച്ച വിഷയമാകുകയാണ്. രമേശ്വരത്ത് നിന്നും തുടക്കം കുറിച്ച യാത്ര ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴകത്തെ ഇളക്കി മറിച്ചു. ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് യാത്രയ്‌ക്ക് ലഭിക്കുന്നത്. പദയാത്ര കടന്നു പോകുന്ന ഇടങ്ങളെല്ലാം ജനസാഗരമായി മാറുന്ന കാഴ്ച ഡിഎംകെ അടക്കമുള്ള പാർട്ടികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ കെ. അണ്ണാമലൈയ്‌ക്ക് ലഭിക്കുന്ന കയ്യടികൾ തമിഴകത്ത് പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ, അണ്ണാമലൈയെ നേരിൽ കണ്ട ശേഷമുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അണ്ണാമലൈയെ കണ്ട അമ്മമാർ ആവേശപൂർവ്വമാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്.പ്രായം മറന്ന് തിരക്കിനിടയിലേയ്‌ക്ക് ഓടിയെത്തുകയും അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നു. എംജിആറിനോടാണ് അണ്ണാമലൈയെ മിക്കവരും വിശേഷിപ്പിക്കുന്നത്. ‘എന്റെ കൂടെ ഒരു ഫോട്ടോ എടുക്കണേ മോനെ. തങ്കമേ എത്ര ആഗ്രഹിച്ചിട്ടുണ്ട് നിന്നെയൊന്ന് കാണാൻ. മോൻ ഇവിടെ ഇരിക്ക്. എനിക്ക് എംജിആറിനെ തൊടുന്ന പോലാണ്. അടുത്ത എംജിആറിനെ ഞാൻ തൊട്ടു’- എന്നാണ് ഒരു അമ്മ അണ്ണാമലൈയോട് പറയുന്നത്.
ഈ വീഡിയോ എല്ലാവരുടെ ഹൃദയത്തെ സ്പർശിക്കുകയാണ്.‘കെ. അണ്ണാമലൈ പോകുന്ന ഇടങ്ങളെല്ലാം ജനസാഗരമാകുകയാണ്. ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇടംനേടുന്നു. മധുരൈ മാത്രമല്ല തമിഴ്‌നാട്ടിലെ എല്ലാ ഇടങ്ങളിലും അണ്ണാമലൈയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാമേശ്വരം അടക്കം നാലിടങ്ങളിൽ ഞാനും പോയിരുന്നു. എല്ലായിടത്തും ജനങ്ങൾ ഒഴുകി എത്തുകയാണ്. ഇത് കാശ് കൊടുത്തു വന്ന കൂട്ടമല്ല, താനാ സേർന്ത കൂട്ടം. 2024-ൽ മോദി ജി വീണ്ടും അധികാരത്തിലെത്തുന്നതിനായി ഞങ്ങളെല്ലാം ഉയിരു കൊടുത്തും പ്രവർത്തിക്കും. ഇൻശാ അല്ലാഹ്, എനിക്ക് ഉറപ്പാണ് 2024-ൽ വീണ്ടും മോദിജി അധികാരത്തിലെത്തും’- പദയാത്രയിൽ പങ്കെടുത്ത ശേഷം ഒരു സ്ത്രീ പറയുന്നു.‘ഞങ്ങളെയല്ലാം കാണാൻ ഞങ്ങളുടെ അണ്ണൻ അണ്ണാമലൈ വരുന്നുണ്ട്. ബിജെപിയെ അദ്ദേഹം ശക്തിപ്പെടുത്തുകയാണ്. ഞങ്ങൾ മുപ്പത്തഞ്ചോളം പേരുണ്ട്. ഞങ്ങളെല്ലാം ബിജെപി ചേർന്നു.
തന്നെ നിന്നു കൊണ്ടാണ് അണ്ണാമലൈ മുന്നേറി വരുന്നത്. ആരും അദ്ദേഹത്തിന്റെ പിന്നിലില്ല. അദ്ദേഹത്തിനൊപ്പം ചേർന്നാൽ ഞങ്ങളുടെ ജീവിതം നന്നാകും. മറ്റുള്ളവരെ പോലെ ഞങ്ങളെയും ചേർത്ത് പിടിക്കണം. അതിന് തമിഴകത്ത് പുതിയ ഒരു രാഷ്‌ട്രീയം വരണം. അത് അണ്ണാമലൈ കൊണ്ടുവരും’- ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ പറയുന്നു.ഏതായാലും തമിഴകത്തെ ആകെ ഇളക്കി മറിച്ചു കൊണ്ട് പദയാത്ര തുടരുകയാണ്...എവിടെ പോയാലും ചുറ്റിലും ഇഷ്ട്ടം പോലെ ആളുകളാണ് ഓടി കൂടുന്നത്. ഒരു തവണ കാണാനും , സംസാരിക്കാനും , തൊടാനും ഫോട്ടോ എടുക്കാനും , ആവശ്യങ്ങൾ പറയാനും . ആരെയും വിഷമിപ്പിക്കാതെ എല്ലാവരുടെ അടുത്തും സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം അടുത്ത സ്ഥലത്തേക്ക് യാത്ര ആരംഭിക്കുന്നതും.
https://www.facebook.com/Malayalivartha
























