ചെറുപ്രാണികളെ ഭക്ഷിക്കുന്നു;എണ്ണം പെരുകുന്നു; ശല്യം വര്‍ധിക്കുന്നു; സൗദി അറേബ്യയെ വട്ടം ചുറ്റിച്ച് വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍; മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്

സൗദി അറേബ്യയെ വട്ടം ചുറ്റിച്ച് വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍. ഇവ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ് കാക്കകൾ കുടിയേറിയിരിക്കുകയാണ്.
ഇവയുടെ എണ്ണം പെരുകുന്നു, ശല്യം വര്‍ധിക്കുന്നു. ഇതോടെ അധികൃതര്‍ നിയന്ത്രണ നടപടിക്ക് നീങ്ങുകയാണ്. കാക്കകളുടെ എണ്ണം വര്‍ധിച്ചതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു.
കാക്കകള്‍ ചെറുപ്രാണികളെ ഭക്ഷിക്കുന്നു. പല ജീവികളും അപ്രത്യക്ഷമാകുന്നു. ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണ്. കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ് ആയിരിക്കുന്നത് .
അതേസമയം യാത്രക്കാരുടെ മോശം പെരുമാറ്റം കാരണം വിമാനം വൈകി പുറപ്പെട്ട സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തികച്ചും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഒരു കരടിയാണ് ഇത്തവണ എയര്‍ലൈന് തലവേദനയായി മാറിയത്. കരടി കാരണം വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് വിമാനക്കമ്പനി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് യാത്രപുറപ്പെടേണ്ട വിമാനമാണ് വൈകിയത്.
വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നാണ് കരടി പുറത്തുചാടിയത്. ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ വിമാനത്തിലാണ് സംഭവം. ഇറാഖി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് കരടിക്കുഞ്ഞ് പുറത്തുചാടുകയായിരുന്നു. വിമാനത്തിലെ കാർഗോയിൽ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്.
എന്നാൽ അബദ്ധവശാൽ പുറത്തുചാടുകയായിരുന്നു. ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കരടി കൂട് പൊളിച്ച് പുറത്തേക്ക് തലയിടുകയായിരുന്നു.ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തിൽവെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടർന്ന് മയക്കിയശേഷമാണ് കരടിയെ കൊണ്ടുപോയത്.
https://www.facebook.com/Malayalivartha
























