മിത്ത് വിവാദം എന്തെന്ന് അറിയില്ല;പിണറായി കണ്ണുരുട്ടി വാമൂടിക്കെട്ടി യെച്ചൂരി,ചെലവിന് കൊടുക്കുന്നത് പിണറായി ആയത് കൊണ്ട് നിലപാട് പറയാന്‍ ഭയം,മാധ്യമങ്ങളുടെ വായില്‍ക്കേറാതെ മുങ്ങാന്‍ നോക്കി യെച്ചൂരി പെട്ടു,പിണറായി തിരക്കഥ യെച്ചൂരി അതേപോലെ പറഞ്ഞു

വാ തുറക്കരുതെന്ന് പിണറായി പറഞ്ഞു യെച്ചൂരി വായുംമൂടിക്കെട്ടി മൂലയ്ക്ക് ഒളിച്ചു. മിത്ത് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. നാട് മുഴുവന്‍ അറിഞ്ഞു വിവാദം കത്തിപ്പടര്‍ന്നിട്ടും കേന്ദ്രത്തിലോട്ട് അറിഞ്ഞില്ലെന്ന്. ചെലവിന് കൊടുക്കുന്നത് പിണറായി ആയത് കൊണ്ട്, ഇവിടുന്ന് പറയുന്നത് പോലല്ലെ യെച്ചൂരിയ്ക്കും സംഘത്തിനും വാ തുറക്കാനാകൂ. പിണറായി പറഞ്ഞത് അതേപോലെ പറഞ്ഞിട്ടുണ്ട് യെച്ചൂരി. മിത്ത് വിവാദം എന്തെന്നറിയില്ലെന്ന് സീതാറാം യെച്ചൂരി.
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ വിവാദം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം കേന്ദ്രകമ്മിറ്റിയുടെ മുമ്പില്‍ വരികപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ എച്ച്.കെ.എസ്. ഭവനില്‍ മൂന്ന് ദിവസമായി നടന്ന കേന്ദ്രകമ്മിറ്റിയോഗം ഞായറാഴ്ച അവസാനിച്ചു. എന്താണ് വിവാദമെന്ന് തനിക്കറിയില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മിത്ത് വിവാദം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനമെന്ന് കഴിഞ്ഞദിവസം വിവരം പുറത്തുവന്നിരുന്നു. വിവാദം കേന്ദ്രകമ്മിറ്റി പരിഗണിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു. സംസ്ഥാനവിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ചചെയ്താല്‍ മതിയെന്നായിരുന്നു പാര്‍ട്ടി നിലപാട്. മൂന്നുദിവസമായി നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍പിള്ള, എ. വിജയരാഘവന്‍, പി.കെ. ശ്രീമതി, ടി.എം. തോമസ് ഐസക്, എ.കെ. ബാലന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി. സതീദേവി, സി.എസ്. സുജാത എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്ന വിവാദങ്ങളൊന്നും കേന്ദ്ര കമ്മിറ്റി അറിയാറേ ഇല്ല. അറിയാറില്ലെന്നല്ല പ്രതകരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം പോകും. സിപിഎം കേന്ദ്ര നേതൃത്വത്തിന് അങ്ങനെ എല്ലാത്തിലും പ്രതകരിക്കാനുള്ള അവകാശം ഇല്ല. പിണറായി പറയും അതില്‍ മാത്രം പ്രതികരിക്കുക. വേറെ ഭാരിച്ച കാര്യങ്ങളിലൊന്നും വാ തുറക്കരുത്. കേന്ദ്ര നേതാക്കളുടെ ഒരവസ്ഥ നോക്കണേ. മിത്ത് വിവാദം എത്രയും പെട്ടന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം അങ്ങ് കേന്ദ്രത്തീന്ന് വിളി വന്നെന്ന റിപ്പോര്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന് യെച്ചൂരി. സത്യത്തില്‍ ഈ മിത്ത് വിവാദം എങ്ങനെയും ഒതുക്കണം. അതുകൊണ്ട് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അനാവശ്യ സംസാരം വേണ്ടെന്നാണ് നിര്‍ദ്ദേശം. ശബരിമല പോലെ വലിയ പണിയാണ് മിത്ത് അതുകൊണ്ട് എങ്ങനെയും വിവാദം അവസാനിപ്പിക്കുക.
സിപിഎം പ്രശ്‌നം ഒതുക്കാന്‍ നോക്കുമ്പോള്‍ എന്‍എസ്എസ് വിടാന്‍ ഒരുക്കമല്ല. സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് എന്‍.എസ്.എസ്. എന്‍.എസ്.എസ്. ഹെഡ് ഓഫീസില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ അടിയന്തരയോഗത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























