പിണറായി സര്‍ക്കാരിന് മുട്ടന്‍ പണിവെച്ച് ഗണേഷ് കുമാര്‍;നിയമ നടപടി സ്വീകരിക്കാനുള്ള എന്‍എസ്എസ് നീക്കത്തിന് പൂര്‍ണ്ണ പിന്തുണ,കണ്ണുംതള്ളി സര്‍ക്കാരും സിപിഎമ്മും,മിത്ത് വിവാദം സര്‍ക്കാരിനുള്ളില്‍ നിന്ന് തന്നെ പതിനെട്ടിന്റെ പണി,ഉത്തരംമുട്ടി പിണറായി വിജയന്‍

സുകുമാരന്‍ നായര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഗണേഷ് കുമാര്‍. മിത്ത് വിവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒന്ന് തലയൂരാന്‍ നോക്കുന്ന സര്‍ക്കാരിന് ഉള്ളില്‍ നിന്ന് അടി. നായര്‍ സമുദായത്തിന്റെ പ്രീതി പിടിച്ചുപറ്റി കോണ്‍ഗ്രസ്സിലേക്ക് മടങ്ങാനുള്ള പഴുത് തേടുകയാണ് ഗണേഷെന്ന ശ്രുതി പരക്കുന്നുണ്ട്. സര്‍ക്കാരിനെ വെട്ടിലാക്കി സുകുമാരന്‍ നായരെ പൂര്‍ണ്ണമായ് പിന്തുണച്ച് രംഗത്ത് വന്ന ഗണേഷിന്റെ ചാട്ടം എങ്ങോട്ടെന്ന് മനസ്സിലാകുന്നുണ്ടെന്ന് സൈബര്‍ വെട്ടുകിളി കൂട്ടം. ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് എന്‍എസ്എസ്. പിണറായി സര്‍ക്കാര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ പൂര്‍ണമായ് പിന്തുണയ്ക്കുന്നുവെന്നാണ് ഗണേഷ് പറഞ്ഞത്.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ് കറക്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അന്തസ്സായ ഒരു തീരുമാനം എന്‍.എസ്.എസ്. എടുത്തിട്ടുണ്ട്, ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍.എസ്.എസ്. വളരെ മാന്യമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തെറ്റുകളെ നിയമപരമായി നേരിടുകയാണ് എന്‍.എസ്.എസിന്റെ നയമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞുകഴിഞ്ഞു. പിന്നെ അതില്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ലല്ലോ എന്ന ചോദ്യത്തിന് അക്കാര്യത്തിലൊന്നും താന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയാകില്ലെന്നും അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങള്‍ നേരിട്ട് ചോദിച്ചാല്‍ മതിയെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഭാഗമായ് നിന്നുകൊണ്ട് അടുത്തകലാത്തായ് സര്‍ക്കാരിനിട്ട് മുട്ടന്‍ പണിവെക്കുന്നുണ്ട് ഗണേഷ്. പല വകുപ്പുകളിലേയും പിടിപ്പുകേടുകള്‍ തുറന്നുകാട്ടുന്നുണ്ട്. ഇതോടെ സര്‍ക്കാരും ഗണേഷും തമ്മില്‍ അകല്‍ച്ചയിലാണെന്ന അഭ്യൂഹവും ഉണ്ട്. അതിന്റെ കൂടെയാണിപ്പോള്‍ സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഗണേഷിന്റെ നിലനില്‍പ്പിന്റെ കാര്യം കൂടിയാണ്. ചെകുത്താന്റെയും കടലിന്റെയും നടുവിലാണ് ഗണേഷിപ്പോള്‍. ജി. സുകുമാരന്‍ നായരുടെ പ്രത്യേക താല്‍പര്യത്തിലാണ് ഗണേഷ്‌കുമാറിനെ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തത്. ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിനെതിരേ നിലപാടെടുത്താല്‍ അദ്ദേഹത്തിനും അതിനൊപ്പം ഉറച്ചുനില്‍ക്കേണ്ടി വരും. മറ്റൊരു പണി ഒരു ടേമില്‍ ഗണേഷ് കുമാറിനു മന്ത്രിസ്ഥാനം എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. ഇതും പ്രതിസന്ധിയിലായേക്കും. എന്നാല്‍ മുന്‍പ് ഗണേഷ് തന്റെ ഒരു നിലപാട് വ്യക്തമാക്കിയിരുന്നു. പദവിക്ക് വേണ്ടി നിലപാട് മാറ്റിപ്പറയുന്ന ആളല്ല താനെന്ന്.
മറ്റൊരു കാര്യം കൂടി പറയാനുള്ളത്. മന്ത്രി സ്ഥാനം കൊടുക്കാനാണേലും ഗതാഗത ആ മുള്‍ക്കിരീടം ഗണേഷിന്റെ തലയിലിട്ട് തലയൂരാനേ സര്‍ക്കാര്‍ നോക്കൂ. ആകെ കടത്തില്‍ കിടക്കുന്ന കെഎസ്ആര്‍ടിസിയെ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നേരെയാക്കാന്‍ പറ്റില്ല. അതുകൊണ്ട് നൈസാ ഗണേഷ് വലിയും എന്നും ആരോപണം ഉണ്ട്. ഗതാഗതം ഒഴികെ മറ്റെന്ത് വകുപ്പും സ്വീകരിക്കുമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്സ് ബി വിഭാഗം. സിപിഎമ്മില്‍ തഴയപ്പെടുന്നുവെന്ന ചിന്ത ബി ഗ്രൂപ്പിന് വന്നിട്ടുണ്ട്. ഗണേഷ് കോണ്‍ഗ്രസ്സിലേക്ക് തിരികെ ചാടാനും പ്ലാനിടുന്നു. എന്നാല്‍ സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാന്‍ ഇട്ടുകൊടുത്തതിന്റെ കലിപ്പ് ഗണേഷിനോട് കോണ്‍ഗ്രസ്സ നേതാക്കള്‍ക്ക് ഉണ്ട്.
ഇടതുമുന്നണി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ ഭാഗമായ ഗണേഷിന്റെ ഇപ്പോഴത്തെ നിലപാട് സര്‍ക്കാരിനെ പൊള്ളിക്കുന്നതാണ്. ഒരുവഴിക്കൂടെ വിവാദം ഒതുക്കാന്‍ നോക്കുമ്പോള്‍ കൂടെ നിന്ന് തന്നെ പണിവെക്കുന്നു ഗണേഷ്. അടുത്തകാലത്തായ് സര്‍ക്കാരിന് മുട്ടന്‍ പരായാണ് ഗണേഷ്. പലപ്പോഴും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വരാറുണ്ട്. ഇതില്‍ കട്ടക്കലിപ്പിലാണ് പിണറായി. മുന്നണിയ്ക്കുള്ളില്‍ ഒരു പോര് വേണ്ട എന്നുള്ളത് കൊണ്ട് ഗണേഷിനെതിരെ മൗനംപാലിക്കുന്നു. ഇപ്പോള്‍ ഗണേഷ് പൊട്ടിച്ചത് ഒന്നാന്തരം ബോംബാണ്. സിപിഎം എന്ത് നിലപാട് സ്വീകരിക്കും എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha
























