ദേവസ്വത്തിന്റെ പണത്തെ മിത്ത് മണിയെന്ന് പറയുന്നതിനോട് യോജിപ്പില്ല;സലിം കുമാറിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി,വിശ്വാസത്തില്‍ ഷംസീര്‍ തൊട്ടപ്പോള്‍ മിണ്ടാതിരുന്ന ദേവസ്വം മന്ത്രി ഇപ്പോള്‍ വാ തുറന്നു,വിശ്വാസത്തെ പറഞ്ഞാലും വേണ്ടില്ല കാണിക്കയെ അപമാനിക്കരുതെന്ന്,മന്ത്രിയുടെ കരുതല്‍ നോക്കണേ

ഷംസീര്‍ മിത്തിനെ പറഞ്ഞപ്പോള്‍ മിണ്ടാതിരുന്ന ദേവസ്വം മന്ത്രി സലിംകുമാര്‍ ദേവസ്വം വരുമാനത്തെ മിത്ത് മണി എന്ന് പറഞ്ഞപ്പോഴാണ് പൊള്ളിയത്. ഭക്തരുടെ സംഭാവനയെ കളിയാക്കുന്നത് ശരിയല്ല. ദേവസ്വത്തിന്റെ പണത്തെ മിത്ത് മണിയെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ. രാധാകൃഷ്ണന്‍. സലീം കുമാറിന്റെ പരാമര്‍ശം ദേവസ്വം മന്ത്രി എതിര്‍ക്കുകയായിരുന്നു. പക്ഷെ യഥാര്‍ത്ഥ വിവാദം എന്താണോ അതില്‍ ദേവസ്വം മന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഭണ്ഡാര വരുമാനത്തില്‍ തൊട്ടപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തോന്നിയത്.
ദേവസ്വത്തിന്റെ പണത്തെ മിത്ത് മണിയെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തതര്‍ നല്‍കുന്ന സംഭാവനയാണിതെന്നും അതിനെ കളിയാക്കി പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും സലീം കുമാറിന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. ദേവസ്വം വരുമാനം സര്‍ക്കാര്‍ എടുത്ത് ചെലവഴിക്കുന്നില്ലെന്നും അതാത് ദേവസ്വം ബോര്‍ഡുകള്‍ തന്നെയാണ് ആ പണം വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2018 മുതല്‍ 2023 വരെ സംസ്ഥാന ഖജനാവില്‍ നിന്ന് ഏകദേശം 468 കോടി രൂപ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാരുകള്‍ ഒരു വിശ്വാസത്തേയും തകര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാലംവരെ സ്വീകരിച്ചത്. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് ഇപ്പോഴുമില്ലെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രിയുടെ ഒരു കരുതല്‍ നോക്കണേ വിശ്വാസത്തെ പറഞ്ഞോ പക്ഷെ ഭക്തരുടെ കാണിക്കയെ കളിയാക്കരുത്. അത് മിത്തല്ല തുട്ടാണ് പത്ത് തുട്ട് ഭണ്ഡാരത്തില്‍ വീണാലേ ദേവസ്വം കൈയ്യാളുന്നവര്‍ക്ക് പത്ത് തുട്ട് കീശയിലാക്കാന്‍ സാധിക്കു. മിത്ത് വിവാദം കത്തി നില്‍ക്കുമ്പോഴാണ് നടന്‍ സലിംകുമാര്‍ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് വന്നത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്. ഇതായിരുന്നു സലിംകുമാറിന്റെ കുറിപ്പ്. വൈറലായിരുന്നു ഈ കുറിപ്പ്. ഇതിന് പിന്നാലെ സിപിഎമ്മുകാര്‍ നടന് നേരെ തിരിഞ്ഞത്. സൈബര്‍ വെട്ടുകിളി കൂട്ടം ആക്രമണത്തിനും ഇറങ്ങി. ഏതായാലും ദേവസ്വം മന്ത്രിയ്ക്ക് ഇപ്പോഴാണ് വാ തുറക്കാന്‍ തോന്നിയത്.
ഇതിപ്പോള്‍ ഒരുവശത്ത് മിത്തിട്ട് കത്തിക്കുകയാണ്ബിജെപി മറുവശത്ത് മിത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ പെടാപ്പാട് പെടുകയാണ് സിപിഎം. കോണ്‍ഗ്രസ്സാകട്ടെ ഇതില്‍ മറുപടി പറയാതെ ഒഴുക്കന്‍ മട്ടില്‍ പോകുന്നു. ശബരിമല പോലെ ഇട്ട് കത്തിക്കാന്‍ നോക്കുകയാണ് സംഘപരിവാര്‍ കൂട്ടം. മതവികാരം ഇളക്കി വിട്ടിട്ട് ഷംസീര്‍ ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ നടക്കുന്നു. ഇപ്പോള്‍ കൈ പൊള്ളിയതോടെ ഒന്നും മിത്തല്ല എല്ലാം വിശ്വാസമാണെന്ന് വാദിക്കുന്നു. കാരണം തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു ശബരിമല പോലെ അടി കിട്ടിയാല്‍ തീര്‍ന്നില്ലേ. ഇനി വിശ്വാസത്തില്‍ കടിച്ചങ്ങ് തൂങ്ങിയേക്കാം ഇതാണ് സിപിഎം നിലപാട്.
https://www.facebook.com/Malayalivartha
























