സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കെഎന്‍ജി റോഡില്‍ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിലാണ് അപകടം നടന്നത്. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവില്‍ സനല്‍ മോഹന്‍ (19) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.
എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സനല്‍ തല്‍ക്ഷണം മരിച്ചു.
എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു സനല്‍. ഇതിനൊപ്പം പഠനവും നടത്തുന്നുണ്ട്
"
https://www.facebook.com/Malayalivartha
























