കെ. കരുണാകരനെ പുറത്താക്കിയതില്‍ മാപ്പപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസിലെ \'എ\' വിഭാഗം 1995ല്‍ കെ കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിച്ചതില്‍ പങ്കാളിയായതിന് ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ഇന്നാണ് ചെറിയാന്‍ ഫിലിപ്പ് മാപ്പപേക്ഷയുമായി രംഗത്തെത്തിയതെന്നതാണ് ഏറെ ശ്രദ്ധേയം. ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും അന്നത്തെ ഗ്രൂപ്പ് പോരിലെ ആകത്തുകയായ ഹീനകൃത്യത്തിന്റെ കുറ്റബോധം തന്നെ വേട്ടയാടുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
1994-95 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസിലെ \'എ\' വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റെിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്ത് ഉണ്ടയിരുന്ന ഏഴ് എംഎല്‍എ മാരെ അടര്‍ത്തിയെടുത്ത് നിയമസഭകക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ 1998 ല്‍ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ കഠിനയത്‌നം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടി. കെ. കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഃഖഭാരത്തോടെ തല കുനിക്കുന്നു.
അന്ന് കരുണകരനെ പുറത്താക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കോണ്‍ഗ്രസിലെ \'എ\' വിഭാഗത്തിലെ പ്രധാനിയായിരുന്നു ഉമ്മന്‍ ചാണ്ടി. കരുണാകരന്റെ അനുയായിയും ഐ വിഭാഗത്തിന്റെ നേതാവുമായ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റെിന് അയച്ചെന്ന പറയപ്പെടുന്ന കത്തിലെ വിവാദ നായകന്‍ ഉമ്മന്‍ ചാണ്ടിയാണ്. കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് തന്നെ എ വിഭാഗത്തിന്റെ കത്ത് കൊണ്ടുള്ള കുത്ത് യാദൃശ്ചികമായി കരുതാം.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഇന്ന് ലീഡര്‍ കെ. കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ്. 1995ല്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ക്ഷമാപണത്തിനു മുതിരുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha