പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം തിരുവനന്തപുരത്തെത്തും... വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി ബി.ജെ.പി

കോർപറേഷൻ ഭരണം കിട്ടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര നേരിട്ടെത്തി വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി ബി.ജെ.പി.
മോദി ഈ മാസം തിരുവനന്തപുരത്തെത്തും.പുത്തരിക്കണ്ടം മൈതാനത്തോ, സെൻട്രൽ സ്റ്റേഡിയത്തിലോ മെഗാ റാലി നടത്തും. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള വൻ വികസന പദ്ധതി രേഖ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 'മിഷൻ 2026' പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കുന്നതാണ്.
കേരളത്തിലേയും തമിഴ്നാട്ടിലേയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ 23ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യം ചെന്നൈയിലായിരിക്കും എത്തുക.
"
https://www.facebook.com/Malayalivartha

























