ശബരിമലയില്‍ ഭക്തരുടെ വന്‍ തിരക്ക്: 16 മണിക്കൂറോളം ക്യൂ; 30 തീര്‍ഥാടകര്‍ക്ക് പരുക്ക്

ശബരിമലയില്‍ വന്‍ തിരക്ക് മൂലം ഭക്ത ജനങ്ങള്‍ 16 മണിക്കൂറോളം ക്യൂ നിന്നാണ് ദര്‍ശനം നടത്തുന്നത് തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ഥാടകര്‍ക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ സന്നിധാനം ഗവ. ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. പ്രധാന ബാരിക്കേഡിനു പുറത്തുകൂടി വന്ന അയ്യപ്പന്മാരെ പൊലീസ് വടം കെട്ടി തടഞ്ഞു നിര്‍ത്തി. ഇതിനിടെ പിന്നില്‍ നിന്നുണ്ടായ തള്ളലിലാണ് അപകടം ഉണ്ടായത്. മുന്‍നിരയില്‍ നിന്നവരാണ് വീണത്. ബാരിക്കേഡില്‍ അമര്‍ന്നും ചവിട്ടേറ്റുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്.
ബാരിക്കേഡില്‍ ഞെരുങ്ങി ആന്ധ്ര സ്വദേശി ശ്രീനിവാസന്റെ (26) വാരിയെല്ല് തകര്‍ന്നു ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ശ്രീനിവാസന് ഹൃദയാഘാതവും ഉണ്ടായി. തൊട്ടടുത്തുള്ള സഹാസ് കാര്‍ഡിയോളജി സെന്ററില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാനായി. പിന്നീടാണ് കോട്ടയത്തേക്കു മാറ്റിയത്. തമിഴ്‌നാട് ഒട്ടന്‍ഛത്രം സ്വദേശി വെള്ളത്തായി (75) എന്നിവരെ സന്നിധാനം ഗവ. ആശുപത്രിയിലും കൊല്ലം പട്ടാഴി സ്വദേശി തുളസീധരന്‍ പിള്ള (42), നെടുമ്പാശേരി സ്വദേശി അനാമിക (എട്ട്) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കൊല്ലം വിളയില്‍ വീട്ടില്‍ പ്രിയന്‍ (19), അങ്കമാലി മൂക്കന്നൂര്‍ തടത്തില്‍ അമൃത കൃഷ്ണ (11), നെടുമ്പാശേരി മടപ്പള്ളില്‍ സന്തോഷ് (45), കാലടി വടക്കുംഭാഗം തങ്കമ്മ (75), പ്രവേശിപ്പിച്ചു. മറ്റുള്ള തീര്‍ഥാടകരെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha