ഓട്ടോ ഡ്രൈവറുടെ കൊലപാതകം പ്രതികള്‍ അറസ്റ്റില്‍

സഹോദരിയുടെ വീട്ടിലെ കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തിയ സഹോദരങ്ങളെ ആക്രമിക്കുകയും ഓട്ടംപോയ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവര്‍ ആര്‍പ്പൂക്കര വില്ലൂന്നി പായിക്കാട് സജിമോന്‍ ജോസഫിനെ (സജു-38) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അയ്മനം കോട്ടപ്പറമ്പില്‍ ജിക്കു ജോണ്‍ (26), അയ്മനം കറുകപ്പടിയില്‍ റോബിന്‍ റോയ് (26), അയ്മനം തുരുത്തിക്കാട്ടുചിറയില്‍ കമല്‍ദേവ് (29) എന്നിവരെയാണു കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്.
ഒളിവിലായ അഞ്ചുപേരെ കൂടി പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു.
പുലിക്കുട്ടിശേരി പാലത്തിന് സമീപം തോട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സജിമോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രിയില്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിനിടെ സജിമോന്റെ തലയ്ക്ക് അടിയേറ്റിരുന്നു. സഹോദരങ്ങളായ തൊമ്മന്‍കവല വലിയവെളിച്ചം മാത്യു കുര്യന്‍ (കൊച്ചുമോന്‍-52), റോയിമോന്‍ (ചാണ്ടി-45) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അയല്‍വാസിയായ സജിമോന്റെ ഓട്ടോയിലാണു കുടുബപ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ എത്തിയത്. പുലിക്കുട്ടിശേരി ചാമത്തറ കോട്ടപ്പറമ്പില്‍ തോമസുകുട്ടിയുടെ വീട്ടിലുണ്ടായ സംഘര്‍ഷത്തിലാണ് സജിമോനു കവുങ്ങിന്റെ അലകുകൊണ്ട് തലയുടെ മുന്‍ഭാഗത്ത് അടിയേറ്റത്. പ്രാണരക്ഷാര്‍ഥം ഓടിയപ്പോള്‍ തോട്ടില്‍വീണു മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
അടിയേറ്റും തോട്ടിലെ വെള്ളം കുടിച്ചുമാണു മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമിസംഘം ഓട്ടോയും തല്ലിത്തകര്‍ത്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കമല്‍ദേവ് യുകെയില്‍ നഴ്‌സാണ്. അവധിക്ക് നാട്ടിലെത്തിയ യുവാവിന്റെ വിവാഹം 31നു തിരുവനന്തപുരം സ്വദേശിനിയുമായി ഉറപ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കോട്ടയം വെസ്റ്റ് സിഐ ഗിരീഷ് പി. സാരഥി, എസ്‌ഐ സജിമോന്‍, ഷാഡോ പോലീസുകാരായ ബിജുമോന്‍ നായര്‍, ഷിബുക്കുട്ടന്‍, സിപിഒമാരായ ബിജിക്കുട്ടന്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha