വിവാദ പ്രസംഗത്തില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം; അടുത്ത മാസം 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അടുത്ത മാസം 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വെള്ളാപ്പള്ളി ഹാജരാകണം. അന്ന് അദ്ദേഹത്തെ പൊലീസിന് ചോദ്യം ചെയ്യാം. അതിന് ശേഷം വെള്ളാപ്പള്ളിയക്ക് ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടി ഉത്തരവിട്ടു. വെള്ളാപ്പള്ളിക്ക് ജാമ്യം നല്‍കുന്നതിനെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ വാദങ്ങള്‍ തള്ളിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചത്. ഇതോടെ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വെള്ളാപ്പള്ളി ജയിലിലാകാനുള്ള സാധ്യതയാണ് അടയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha