മൂന്നാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി

മൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്നും റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നുമുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് സര്‍ക്കാര്‍ പുന:പരിശോധനാ ഹരജി നല്‍കിയത്.
ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കയ്യേറ്റ ഭൂമി നിയമപരമായി പിടിച്ചെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ ദൗത്യസംഘം റിസോര്‍ട്ടുകള്‍ ഇടിച്ചു നിരത്തുകയും റവന്യൂ നടപടികളിലൂടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്ത നടപടി 2014 ജൂലൈ 25 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്‌ളൗഡ്9, മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ പൊളിച്ച് ഭൂമി പിടിച്ചെടുത്തത് തിരിച്ചു നല്‍കാനും അബാദ് റിസോര്‍ട്ടിന്റെ പട്ടയം പുന:സ്ഥാപിക്കാനുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ദൗത്യസംഘം പൊളിച്ച ക്‌ളൗഡ്9 റിസോര്‍ട്ടിന് പത്ത് ലക്ഷം രൂപ താല്‍ക്കാലിക നഷ്ട പരിഹാരമായി അനുവദിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിയമപരമായ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല റിസോര്‍ട്ടുകള്‍ പൊളിച്ച് ഭൂമി ഏറ്റെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിധി. ഇതിനെതിരെയാണ് സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha