അധ്യാപിക ബസ് ഇടിച്ചു മരിച്ചു

കോഴിക്കോട് സ്വദേശിയായ അധ്യാപിക ദേശീയ പാത 17ല്‍ കൊടുങ്ങല്ലൂര്‍ മതിലകം പുന്നക്ക ബസാറില്‍ ബസ് ഇടിച്ച് മരിച്ചു. വടകര സ്വദേശിനിയും ഫാറൂഖ് ഹൈസ്‌കൂള്‍ മലയാളം അധ്യാപികയുമായ കെ.പി റസീന (42) രാമനാട്ടുകര കൗസര്‍ മന്‍സിലില്‍ കൗസര്‍ സബാഹിന്റെ ഭാര്യയാണ്. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. മക്കള്‍: അമല്‍, ജസാന്‍ നൗറീന്‍. ഭര്‍ത്താവ് കൗസര്‍ സബാഹും ഇതേ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകനാണ്. തിരുവനന്തപുരത്ത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പില്‍ കുട്ടികളെ പെങ്കടുപ്പിച്ച് തിരികെ വരുന്നതിനിടെയാണ് അപകടം. കോഴിക്കോട്ടെ മൂന്ന് സ്‌കൂളുകളില്‍ നിന്നുള്ള 21 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. നാലുമണിയോടെ പുന്നക്ക ബസാറിലെത്തിയ സംഘം മിനി ബസ് വഴിയരികില്‍ നിര്‍ത്തി രണ്ടു മണിക്കൂറോളം ഉറങ്ങി. യാത്ര തുടങ്ങാനിരിക്കെ റോഡു മുറിച്ചു കടന്ന അധ്യാപികയെ സ്വകാര്യബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























