പാലാ നോക്കി ആരും വെള്ളമിറക്കേണ്ട; ജോസ് കെ മാണിയ്‌ക്കെതിരെ മാണി സി കാപ്പന്‍

പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. കേരള കോണ്‍ഗ്രസ് (എം) ഐക്യജനാധിപത്യമുന്നണിയിലേക്ക് വരുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ പാലാ മണ്ഡലം വിട്ടു പോകാന്‍ ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ജോസ് കെ മാണിയും പാര്‍ട്ടിയും യുഡിഎഫിലേക്ക് വന്നാല്‍ പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പന്‍. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി മാണി സി കാപ്പന്‍ ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ മാണി സി കാപ്പന്‍ വീട്ടിലെത്തി കാണുകയായിരുന്നു.
https://www.facebook.com/Malayalivartha
























