സിപിഎം പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായുള്ള പ്രത്യേക കമ്മിറ്റി യോഗങ്ങള്‍ ഇന്ന്

സിപിഎം പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്നു കോല്‍ക്കത്തയില്‍ ചേരും. ശനിയാഴ്ച രാവിലെ പിബി യോഗവും ഉച്ചയ്ക്കു കേന്ദ്രകമ്മിറ്റി യോഗവും ചേരും. സംഘടനാഘടകങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികള്‍ പ്രത്യേക കമ്മിറ്റികള്‍ പരിഗണിക്കും. സിപിഎമ്മിന്റെ മൂന്നാം പ്ലീനമാണിത്. ഞായറാഴ്ച പതിനായിരക്കണക്കിന് പ്രവര്‍ത്തര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുന്നുണ്ട്.
പാര്‍ട്ടി നേതാക്കളിലും അണികളിലും പ്രത്യയശാസ്ത്ര അവബോധം നഷ്ടപ്പെട്ടുവരുന്നു, പലരും സ്ഥാനമോഹികളായി മാറുന്നു, നേതൃനിരയിലെത്തുന്നവര്‍ ഇഷ്ടക്കാരെ മാത്രം കൂടെ നിര്‍ത്തി വളര്‍ത്തുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടിലുള്ളത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു പോളിറ്റ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ട് ഭേദഗതികളോടെ അംഗീകാരം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























