തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും

തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തുന്ന ഘോഷയാത്ര അഞ്ച് മണിയോടെ ശരംകുത്തിയില്‍ പതിനെട്ടാം പടിക്ക് സമീപം ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും. വൈകിട്ട് ആറുമണിയോടെയാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. നാളെ രാവിലെ 11.20 നും 11.39 നും ഇടയിലുള്ള കുംഭരാശി മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജയും നടക്കും.
മണ്ഡലപൂജയ്ക്ക് മുന്നോടിയായി സന്നിധാനം അയ്യപ്പഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തങ്ക അങ്കി ദീപാരാധനയും മണ്ഡലപൂജയും കണക്കിലെടുത്ത് വലിയ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. മണ്ഡലപൂജയ്ക്കുശേഷം നട അടയ്ക്കുന്നതോടെ ഈ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30 ന് വൈകിട്ട് നടതുറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























