ബാലസംഘം പ്രസിഡന്റിനെ കസ്റ്റഡിയില്‍ നിന്നു ബലമായി മോചിപ്പിച്ചു, പേട്ട സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

പൊലീസ് ജീപ്പിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബാലസംഘം ജില്ലാ പ്രസിഡന്റും സി.പി.എം കരിക്കകം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അജയ് അശോക് (21), സുഹൃത്ത് വിപിന്‍ എന്നിവരെ പൊലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പേട്ട പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് കസ്റ്റഡിയിലായിരുന്ന രണ്ട് യുവാക്കളെ സി.പി.എം നേതാക്കള്‍ ബലമായി ഇറക്കിക്കൊണ്ടുപോയെന്ന് പൊലീസ് ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വിമാനത്താവളത്തിനടുത്തു നിന്ന് ചാക്കയിലേക്ക് അജയ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ വരികയായിരുന്ന ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ഏറെ നേരം ഹോണ്‍ മുഴക്കിയിട്ടും ബൈക്ക് സൈഡ് നല്‍കിയില്ലെന്ന് പൊലീസ് പറയുന്നു. ചാക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്നില്‍ പൊലീസ് ജീപ്പ് ബൈക്കിനു കുറുകെ നിറുത്തി െ്രെഡവര്‍ ഇറങ്ങി യുവാക്കളെ തെറിവിളിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ അജയ് പൊലീസുകാരന്റെ കോളറില്‍ കയറി പിടിക്കുകയും തെറിവിളിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മടങ്ങുകയായിരുന്ന ഫോര്‍ട്ട് സ്‌റ്റേഷനിലെ ജീപ്പില്‍ െ്രെഡവര്‍ വിഷ്ണു മാത്രമാണുണ്ടായിരുന്നത്. െ്രെഡവര്‍ ഉടന്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. വിവരമറിഞ്ഞ് പേട്ട എസ്.ഐ അനൂപും സംഘവും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടി. ഏറെ വാഗ്വാദങ്ങള്‍ക്കൊടുവില്‍ യുവാക്കളെ പൊലീസ് ജീപ്പില്‍ കയറ്റി പേട്ട സ്‌റ്റേഷനിലേക്ക് മാറ്റി.
സ്‌റ്റേഷനിലെത്തിച്ച ശേഷം അജയിനേയും വിപിനേയും എസ്.ഐ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ സ്‌റ്റേഷനിലെത്തിക്കും മുന്‍പു തന്നെ മര്‍ദ്ദിക്കുന്നതായി യുവാക്കള്‍ ഉച്ചത്തില്‍ വിളിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കളെത്തിയിട്ടും യുവാക്കളെ കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്നും മുറി അടച്ചിട്ട് ഇരുവരേയും മര്‍ദ്ദിച്ചെന്നുമാണ് പരാതി. ആശുപത്രിയിലേക്ക് മാറ്റാനും പൊലീസ് വിസമ്മതിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ സ്‌റ്റേഷനിലെത്തിയ സി.ഐ സുരേഷ് കുമാര്‍ ഈ യുവാക്കള്‍ കുഴപ്പക്കാരാണെന്ന് പറഞ്ഞ് പുറത്തേക്ക് പോയത്രേ.
ഇതേത്തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഏരിയാസെക്രട്ടറി സി.ലെനിന്‍ ബാലസംഘം പ്രസിഡന്റ് നന്ദു എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇരുവരേയും ജാമ്യത്തില്‍ വിടാനുള്ള രേഖകള്‍ എസ്.ഐ തയ്യാറാക്കവേ സി.പി.എം പ്രവര്‍ത്തകര്‍ യുവാക്കളെ ബലമായി സ്‌റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന് പാറ്റൂര്‍-ചാക്ക റോഡില്‍ അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. ഫോര്‍ട്ടിലെ െ്രെഡവര്‍ വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അജയിനും വിപിനുമെതിരേ പൊലീസ് കേസെടുത്തു. പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയതിന് നേതാക്കള്‍ക്കെതിരേയും കേസെടുക്കുമെന്ന് പേട്ട പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























