കുളത്തൂരിന് സമീപം ഇന്നലെ രാത്രി പതിനൊന്നുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കുളത്തൂര്‍ കൊച്ചുവീട് വിളാകത്ത് വീട്ടില്‍ വിനോദ് കുമാറിന്റെ മകള്‍ അദിതി(11),ഒരു അന്യസംസ്ഥാന തൊഴിലാളി, രണ്ട് ബൈക്ക് യാത്രികര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പട്ടി ബൈക്കിനു പിന്നാലെ ഓടി അദിതിയുടെ കാലില്‍ കടിക്കുകയായിരുന്നു. മറ്റു രണ്ടു ബൈക്ക് യാത്രികര്‍ക്കും ഇതേ രീതിയിലായിരുന്നു കടിയേറ്റത.്
അന്യസംസ്ഥാനതൊഴിലാളി റോഡരികില്‍ നില്‍ക്കവെയാണ് തെരുവുനായ ആക്രമിച്ചത.് ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. പരിക്കേറ്റ അദിതി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.കുളത്തൂര്‍ ഭാഗത്ത് അടുത്തകാലത്തായി നടന്ന മൂന്നാമത്തെ സംഭവമാണിത്. ഇതോടെ ജനംഭീതിയിലാണ്. കഴിഞ്ഞയാഴ്ച തെരുവുനായ്ക്കളുടെആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























