സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരെങ്കിലും സ്വന്തം നിലയ്ക്ക് വിലയിരുത്തല്‍ നടത്തുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്തിനേയും ഫേസ്ബുക്ക് പോസ്റ്റിനേയും കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. ചെന്നിത്തല അയച്ചുവെന്ന് പറയുന്ന കത്തില്‍ അന്വേഷണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കമാനഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ പറയുന്നു. കത്തിന്റെ ഉള്ളടക്കത്തിലേക്ക് താന്‍ കടക്കുന്നില്ല. ഏതായാലും ബ്രേക്കിങ് ന്യൂസിന്റെ പിന്നാലെ പോയി അന്വേഷിക്കാനില്ല. ഈ മാസം 30ന് രാജീവ് ഗാന്ധി ഇനസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ സന്ദര്‍ശനവേളയില്‍ കോട്ടയത്ത് വച്ച് യു.ഡി.എഫ് നേതാക്കളുമായി സോണിയ പ്രത്യേകം കൂടിക്കാഴ്ച നടത്തും പ്രോട്ടോകോള്‍ നോക്കിയല്ല സോണിയ ഗാന്ധിയെ പരിപാടിയുടെ ഉദ്ഘാടകയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























