വനിതകള്‍ക്കായി ഇനി വനിതാ പോലീസ് സ്‌റ്റേഷന്‍

വാദിയും പ്രതിയും വനിതയാണെങ്കില്‍ കേസ് ഇനി വനിതാ പോലീസ് സ്‌റ്റേഷനില്‍ കൈകാര്യം ചെയ്യും. ജനുവരി രണ്ടാം വാരം കോട്ടയം ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെടും. സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമാണിത്. സാധാരണ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പോലെയാണു വനിതാ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനവും. വാദികളും പ്രതികളും വനിതകളായ കേസുകള്‍ മാത്രമേ വനിതാ പോലീസ് സ്‌റ്റേഷനില്‍ സ്വീകരിക്കുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. പുതിയ സ്‌റ്റേഷനില്‍ പരിഗണിക്കുന്നത് മോഷണം, അനാശാസ്യം, സത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയാണു . പ്രവര്‍ത്തനം ആരംഭിക്കുന്ന വനിതാ പോലീസ് സ്‌റ്റേഷനില്‍ ഒരു പ്രന്‍സിപ്പല്‍ എസ്‌ഐ, രണ്ട് അഡീഷണല്‍ എസ്‌ഐ, എട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 25 പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണു സേവനമനുഷ്ഠിക്കുന്നത്. ഈസ്റ്റ് പോലീസ് സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന വനിതാ സെല്ലാണ് പുതിയ വനിതാ പോലീസ് സ്‌റ്റേഷനായി പ്രവര്‍ത്തനമാരംഭിക്കുന്നത്. വനിതാസെല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പുതിയ പോലീസ് സ്‌റ്റേഷന്റെ പണികള്‍ നടക്കുന്നതിനാല്‍ മുട്ടമ്പലത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം കൊപ്രത്ത് ജംഗ്ഷനിലാണു. സിഐ എന്‍. ഫിലോമിനയാണു വനിതാസെല്ലിനു നേതൃത്വം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























