ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ ശശീന്ദ്രന്റെ വീട്ടില്‍ മോഷണശ്രമം

കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത വയനാട് ഡിഎംഒ ശശീന്ദ്രന്റെ വീട്ടില്‍ മോഷണശ്രമം. മോഷണ ശ്രമത്തില്‍ ദുരൂഹതയുണ്ടെന്നും ഡിഎംഒയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാനായുള്ള ശ്രമമാകാം ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീടിന്റെ മുകള്‍ നിലയിലെ പിന്‍വാതില്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. എന്നാല്‍ വിലപ്പെട്ടതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. അതേസമയം ഫയലുകള്‍ വലിച്ചിട്ട നിലയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























