3500ല്‍ പരം ആളുകളുടെ നഗ്‌നചിത്രങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയ മലയാളി അറസ്റ്റില്‍

ലണ്ടനില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂവായിരത്തി അഞ്ഞൂറില്‍ പരം ആളുകളുടെ നഗ്‌നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മലയാളിക്ക് ലണ്ടനില്‍ ജയില്‍ ശിക്ഷ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇദ്ദേഹം.
ലണ്ടനിലെ പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ജോര്‍ജ് തോമസ് (38) ആണ് ജയിലിലായത്. ലൈംഗിക ഉദ്ദേശത്തോടെ രഹസ്യമായി മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കേസാണ് ഇതെന്ന് പൊലീസ് പറയുന്നു.
ജോര്‍ജ് തോമസ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്താനായി പൊതു ടോയ്‌ലറ്റുകളിലും ബെഡ്‌റൂമുകളിലും കുളിമുറികളിലും തുടങ്ങി സ്വന്തം വീട്ടിലെ ബാത്ത്‌റൂമുകളില്‍ വരെ രഹസ്യ ക്യാമറ വച്ചിരുന്നു. എപ്പോഴും രഹസ്യ ക്യാമറയുമായി മാത്രം സഞ്ചരിച്ചിരുന്ന ഇദ്ദേഹം ജോലിസ്ഥലത്തെ ബാത് റൂമുകളിലും കോഫി ഷോപ്പുകളിലുമുള്ള ടോയ്‌ലറ്റുകള്‍ എന്നിങ്ങനെ സാധ്യമായ സ്ഥലത്തുനിന്നെല്ലാം സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയാായിരുന്നു പതിവ്.
2009 മുതല്‍ ഇദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് കണ്ടെത്തിയ ദൃശ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ മുതല്‍ ശിശുക്കളുടെ വരെ നഗ്‌നദൃശ്യങ്ങള്‍ ഉള്‍പ്പെടുമെന്ന് ജഡ്ജി ജെറമി ഡൊണ്‍ ലണ്ടന്‍ ക്രൗണ്‍ കോര്‍ട് വെളിപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുളിമുറിയില്‍ സഹപ്രവര്‍ത്തക രഹസ്യ ക്യാമറ കണ്ടെത്തിയതോടെയാണ് ഇയാളുടെ ചെയ്തികള്‍ പുറത്തറിയുന്നത്. യുവതി ഉടന്‍ തന്നെ സംഭവം മാനേജറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചു.
ക്യാമറ വയ്ക്കുമ്പോള്‍ പ്രതി ജോര്‍ജ് തോമസിന്റെ മുഖവും പതിഞ്ഞത് പ്രതിയെ കണ്ടെത്താന്‍ പൊലീസിനു സഹായകമായി. കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇയാള്‍ ക്യാമറ വച്ചിരുന്ന കൂടുതല്‍ സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തി നീക്കം ചെയ്തു. ഇയാളില്‍ നിന്നും രണ്ട് രഹസ്യ ക്യാമറകളും ഹാര്‍ഡ് െ്രെഡവുകളും നിരവധി മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























