ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് സ്വാമി പ്രകാശാനന്ദ

ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. നെറ്റിയില്‍ ഇതിനു സമാനമായ പാട് ഉണ്ടായിരുന്നു. മൃതദേഹം തിരയുന്ന സമയത്ത് ഒരാള്‍ മറുകരയിലേക്ക് നീന്തിപ്പോകുന്നത് കണ്ടു. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ നിന്ന് മൃതദേഹം കിട്ടിയതിലും ദുരൂഹതയുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഗൗരിയമ്മയുടെ പ്രസ്താവന ശരിയാകാമെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് നേരത്തെയും സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു. മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായി. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും ശാശ്വതീകാനന്ദ പറഞ്ഞിരുന്നു.
ബിജു രമേശിന്റെ പരാതിയില്‍ ശാശ്വാതീകാനന്ദ സ്വാമിയുടെ മരണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വാമി പ്രകാശാനന്ദയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാകും. വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശപ്രകാരം വാടക കൊലയാളികള്‍ സ്വാമിയെ കൊലപ്പെടുത്തിയെന്നാണ് ബിജു രമേശിന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























