കൂപ്പുകൈ ചിഹ്നം അനുവദിച്ചില്ലെങ്കില്‍ കൊടിയില്‍ കൂപ്പുകൈ ഉപയോഗിക്കും: വെള്ളാപ്പള്ളി

കൂപ്പുകൈ ചിഹ്നം അനുവദിച്ചില്ലെങ്കില്‍ കൊടിയില്‍ കൂപ്പുകൈ ഉപയോഗിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി എസ്എന്‍ഡിപി സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന് ഇരുവരും വ്യക്തമാക്കി. അതാത് പാര്‍ട്ടികളുടെ വേദികളില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കുമ്മനം, വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും വെള്ളാപ്പള്ളിയുടെ വിശ്വാസ്യതയില്‍ സംശയമില്ലെന്നും കുമ്മനം ഇന്നലെ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























