കോന്നി വനത്തിനുള്ളില്‍ ആദിവാസി ബാലന് വെടിയേറ്റു

കോന്നി വനമേഖലയില്‍ ആദിവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആദിവാസി ബാലന് വെടിയേറ്റു. കോന്നി വനമേഖലയിലെ കൊക്കാത്തോട്ട്, ഗുരുനാഥന്‍ മണ്ണിനടുത്തുവച്ചാണ് ആദിവാസി ബാലന് വെടിയേറ്റത്. തോട്ടാമ്പാറ കോളനിയിലെ ശശിക്കാണ് വെടിയേറ്റത്. ശശിക്ക് പതിനാല് വയസ്സാണ് ഉള്ളത്.
ശശിയുടെ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉണ്ടായ വാക്ക് തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തന്നെ വെടിവച്ചത് ഓമനക്കുട്ടന്‍, രാജന്‍ എന്നിവരാണെന്ന് ശശി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ശശിക്ക് വലതു നെഞ്ചിന് താഴെയാണ് വെടിയോറ്റിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണിപ്പോള്‍.
ആദിവാസികളായ ഇവരുടെ കൈയ്യില്‍ എങ്ങനെ തോക്ക് വന്നു എന്നത് പരിശോധിച്ച് വരുകയാണ്. ശശിയെ വെടിവച്ചത് വേട്ടക്കാരാണെന്നാണ് ഇവര്‍ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. സംഭവത്തില്‍ പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസും വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























