ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടിസ്; സോളാര്‍ വിഷയം നിയമസഭാ സമ്മേളനം നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുവാൻ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സോളാര്‍ വിവാദം കഴിഞ്ഞ ദിവസം മുതൽ വീണ്ടും ചർച്ചയാകുകയാണ്. ഇന്ന് നിയമസഭയ്ക്ക് തുടക്കമായിരുന്നു . അക്ഷരാർത്ഥത്തിൽ പ്രതിപക്ഷം ഈയൊരു വിഷയത്തെ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ ഇതാ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ നിർണായകമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സോളാര്‍ വിഷയം നിയമസഭയ്ക്ക് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുവാനൊരുങ്ങുകയാണ്. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തിയിരുന്നു.
ഇതാണ് ഇപ്പോൾ പ്രതിപക്ഷം ആളിക്കത്തിക്കാൻ ഒരുങ്ങുന്നത്. സമ്മേളനം നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മുഖ്യമന്ത്രി വിഷയം ലെജിസ്ലേറ്റീവ് അസ്സംബ്ലി നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്.
റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ ഒന്നും പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒദ്യോഗിക രേഖയൊന്നും സർക്കാരിന്‍റെ പക്കൽ ഇല്ല എങ്കിലും , അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























