സീറ്റിലെ ലൈറ്റുകൾ പാതി അണച്ച് ഉറങ്ങുന്നതിനിടെ ശരീത്തിൽ ആരോ സ്പർശിക്കുന്നതായി തോന്നി; കണ്ണു തുറന്ന് നോക്കിയപ്പോൾ കണ്ടത് അടുത്തിരിക്കുന്നയാളുടെ ലീലാവിലാസം; പൊട്ടിത്തെറിച്ച് യാത്രക്കാരി; ഇൻഡിഗോ വിമാനത്തിൽ ലൈംഗികാതിക്രമം

വിമാനത്തിനുള്ളിൽ യാത്രക്കാരിയോട് മോശമായി പെരുമാറി യാത്രികൻ . ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ഗുവാഹത്തി ഇൻഡിഗോ വിമാനത്തിൽ സ്ത്രീക്ക് നേരെ സഹയാത്രികൻ ലൈംഗികമായി അതിക്രമം നടത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട 6ഇ-5319 വിമാനത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത് .
ഉറങ്ങുകയായിരുന്ന സ്ത്രീയെ, സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ ശരീരത്തിൽ സ്പർശിച്ചു മാത്രമല്ല മോശമായി പെരുമാറി. ഇത് പരാതിയായി ഉന്നയിച്ചിരിക്കുകയാണ്. പരാതിക്കാരി പറയുന്നത് ഇങ്ങനെ; 'സീറ്റിലെ ലൈറ്റുകൾ പാതി അണച്ച് ഉറങ്ങുകയായിരുന്നു. ഇതിനിടെ ശരീത്തിൽ ആരോ സ്പർശിക്കുന്നതായി തോന്നി. കണ്ണു തുറന്ന് നോക്കിയപ്പോഴാണ് അടുത്തിരിക്കുന്നയാളുടെ മോശമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടത്.
ദേഷ്യപ്പെട്ടതോടെ ഇയാൾ ക്ഷമ ചോദിക്കാൻ തുടങ്ങി. എന്നാൽ, ഉടൻ ക്യാബിൻ ക്രൂവിനെ വിവരം അറിയിച്ചു'.സീറ്റ് ലൈറ്റ് ഓണാക്കിയ ശേഷമാണ് ക്യാബിൻ ക്രൂവിനോട് കാര്യം പറഞ്ഞത്. തുടർന്ന് ഇയാളെ ഗുവാഹത്തിയിലെ പൊലീസിന് കൈമാറി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും എയർലൈൻ വ്യക്തമാക്കിയിരിക്കുകയാണ്.
പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കുമെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. മൂന്ന് മാസത്തിനിടെ ഇന്ത്യൻ യാത്രക്കാർ പ്രതികളാവുന്ന അഞ്ചാമത്തെ ലൈംഗിക അതിക്രമ കേസാണിത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha
























