ക്ഷേത്ര നടയിൽ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിന് പക; യാതൊരു ദയയുമില്ലാതെ പതിനഞ്ചു വയസ്സുക്കാരന്റെ ദേഹത്തിലൂടെ കാർ കയറ്റിയിറക്കി കൊലപാതകം ; ഒടുവിൽ പ്രതി പ്രിയരജ്ഞന്‍ തമിഴ്നാട് അതിർത്തിയിൽ നിന്നും പിടിയിൽ!!!

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അ തിക്രൂര കൊലപാതകമാണ് കാട്ടാക്കട പൂവച്ചലിൽ സംഭവിച്ചത്. ഇപ്പോൾ ഇതാ ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനമായ വിവരമാണ് പുറത്ത് വരുന്നത്. പ്രതി പിടിയിലായിരിക്കുകയാണ്. പ്രിയരജ്ഞന്‍ ഒടുവിൽ പിടിയിൽ ആയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ പ്രിയരജ്ഞന്‍ ആണ് പ്രതി. ഇയാളെ പിടികൂടിയിരിക്കുന്നത് തമിഴ്നാട് അതിർത്തിയിൽ നിന്നാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇത്രയും കാലം ഒളിവിൽ ആയിരുന്നു.
കഴിഞ്ഞ മാസം 30നാണ് ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിത വേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. പ്രതി പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്യയ്ക്ക് ഐപിസി 304 ചുമത്തി.
അതേസമയം പതിനഞ്ചുകാരനെ ക്രൂരമായി വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ കൃത്യത്തിന് ശേഷം സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞതായി കൊല്ലപ്പെട്ട ആദിശേഖറിന്റെ ഇളയച്ഛൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്. പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആളെന്നാണ് പറഞ്ഞു കേട്ടത്. ജോലിയൊന്നുമില്ല. ആദ്യം ഈ മരണം കൊലപാതകമാണെന്നു വിചാരിച്ചില്ല. സിസിടിവി ദൃശ്യം കണ്ടപ്പോൾ ആണ് ഞെട്ടിപ്പോയത്. രണ്ടു മൂന്ന് ദിവസം ക്ഷേത്രത്തിനു മുമ്പിൽ പ്രതി കുട്ടിയെ കാത്തു നിന്നിരുന്നു. നാട്ടിൽ ഇയാൾ ആരുടെയോ കാൽ അടിച്ചൊടിച്ചെന്നു കേട്ടിട്ടുണ്ട്. പ്രിയരഞ്ജന് ഈ അടുത്ത കാലത്തായി അധികം സാമ്പത്തിക സ്ഥിതിയുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. ജോലിയില്ലാതെ നാട്ടിൽ വെറുതെ നടക്കുന്നതാണ് പതിവ്. ഭാര്യ ഗൾഫിലാണ്. ഇയാളും ഇടക്കിടയ്ക്ക് ഗൾഫിൽ പോകാറുണ്ട്.
ആദിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കാർ ലോക് ചെയ്ത ശേഷം ഓട്ടോയിൽ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. ആദിശേഖർ മിടുക്കനായ ഒരു കുട്ടിയായിരുന്നു. എല്ലാവർക്കും മാതൃകയായിരുന്നു അവൻ. പഠനത്തിലും കലയിലും പെരുമാറ്റത്തിലും മിടുക്കനാണെന്നും ഇളയച്ഛൻ പറഞ്ഞു.
കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകിയിരുന്നു. കാർ പിന്നീട് പേയാടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനഃപൂർവമാണ് കാർ ഇടിപ്പിച്ചതെന്ന് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha
























