Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

ഉമ്മന്‍ ചാണ്ടിയെ കൂടെ നിന്ന് ഒറ്റിയവരുടെ പേര് ഞാന്‍ വെളിപ്പെടുത്തണോ?;കോണ്‍ഗ്രസ്സുകാരെ വെല്ലുവിളിച്ച് ഗണേഷ് കുമാര്‍,എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് വിളിച്ച കോണ്‍ഗ്രസുകാര്‍ സഭയിലുണ്ട്,പറയാന്‍ പലതും ഉണ്ട് കൂടുതല്‍ പറയിക്കരുത്,ഗണേഷിന്റെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്

11 SEPTEMBER 2023 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ് വിളിച്ച കോണ്‍ഗ്രസുകാര്‍ സഭയിലുണ്ട്. അവരുടെ പേര് ഞാനിപ്പോള്‍ പറയുന്നില്ല. സോളാര്‍ കേസില്‍ കോണ്‍ഗ്രസ്സുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ നിയമസഭയില്‍ വെള്ളിടി പോലെ ഗണേഷിന്റെ പ്രസ്താവന. കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അത് ഇടതിനെതിരെ ആയുധമാക്കാന്‍ പ്ലാനിടുന്ന പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും പണി കിട്ടി. ഇനിയും ചൊടിപ്പിച്ചാല്‍ ഗണേഷ് ആരുടെയെങ്കിലുമൊക്കെ പേര് പറയുമോ എന്ന ഭയം വലതില്‍ പലര്‍ക്കും വന്ന് തുടങ്ങി. ഇതിപ്പോള്‍ ഇടതിന്റെ മൂട്ടില്‍ വെക്കാന്‍ നോക്കുന്ന ബോംബ് വലിതില്‍ തന്നെ പൊട്ടുന്ന ലക്ഷണമാണ്. കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് ഗണേഷ് തിരികെ വരാന്‍ പദ്ധതി മെനയുന്നുണ്ട് അതിന് ഏതെങ്കിലും യുഡിഎഫുകാര്‍ പാലം വലിക്കുന്നുണ്ടെങ്കില്‍ പണിതരുമെന്നാണ്. അപ്പോള്‍ ഗണേഷിനെ ഭയപ്പെടുന്ന ചിലര്‍ കോണ്‍ഗ്രസ്സിലുണ്ട്. ഗണേഷ് വാ തുറന്നാല്‍ പണികിട്ടുന്ന ചിലര്‍.

ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടില്ലെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ പറഞ്ഞത്. ആരേയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടില്ല. ഏത് സിബിഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നില്‍ക്കേണ്ട ആവശ്യവും എനിക്കില്ല. 2013 ല്‍ രാജിവെച്ച് പുറത്ത് പോയത് വ്യക്തി പരമായ കാര്യങ്ങള്‍ കൊണ്ടാണ്. ചില അഴിമതിയാരോപണങ്ങള്‍ യുഡിഎഫിനെതിരെ ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു, അതിന്റെ പേരില്‍ യുഡിഎഫുമായി ഇടഞ്ഞു. പിന്നീട് യുഡിഎഫില്‍ നിന്നും പുറത്ത് പോയി. വളരെ കാലം ശേഷം എല്‍ഡിഎഫിന്റെ ഭാഗമായി.

സോളാര്‍ കേസിന്റെ സമയത്ത് പല കോണ്‍ഗ്രസ് നേതാക്കളും സഹായം ചോദിച്ച് വന്നിരുന്നു. എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ വിളിച്ച കോണ്‍ഗ്രസുകാര്‍ സഭയിലുണ്ട്. അവരുടെ പേര് പറയുന്നില്ല. ഒസിക്കെതിരെ താന്‍ സിബിഐ ക്ക് മൊഴി നല്‍കിയിട്ടില്ല. പരാതിക്കാരിയുടെ കത്ത് ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍ ബാലകൃഷ്ണപിള്ള കണ്ടിരുന്നു. കത്തില്‍ ഒ.സിയുടെ പേരില്ലെന്നാണ് മരിക്കും മുന്‍പ് അച്ഛന്‍ പറഞ്ഞത്. ഇക്കാര്യം രേഖപെടുത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടു. മരിച്ചുപോയ പിതാവിന്റെ വാക്കുകള്‍ രേഖപ്പെടുത്തണമെന്നാണ് അവരോട് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയേയും ഹൈബി ഈഡനെയും കുറിച്ചുമാണ് സിബിഐ ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചിരുന്നു. എനിക്ക് ഇവരുമായി ബന്ധപ്പെട്ട് സോളാര്‍ കേസില്‍ ഒന്നും അറിയില്ലെന്നാണ് മറുപടി നല്‍കിയത്.

തനിക്ക് മന്ത്രി കസേര പ്രശ്‌നം അല്ല. രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എല്‍ഡിഎഫിനെ വഞ്ചിക്കില്ല. എല്‍ഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിലേക്ക് വരുമെന്ന് ആരും കരുതണ്ട. സത്യം മാത്രമേ ചെയ്തിട്ടുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് പിണറായിയെ ആണ്. കാരണം ഒസിക്ക് ക്ലീന്‍ ചിറ്റ് കിട്ടാന്‍ കാരണം തന്നെ സിബിഐയാണ്. ശരണ്യ മനോജ് ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മനോജ് ഇപ്പോ തനിക്ക് എതിരാണ്. ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞവരെയും അച്ഛനെന്നോടു പറഞ്ഞ കാര്യങ്ങളും ഞാന്‍ വെളിപ്പെടുത്തുന്നില്ല, വേണ്ടി വന്നാല്‍ അപ്പോ വെളിപ്പെടുത്താമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

വെളിപ്പെടുത്താന്‍ പാകത്തിന് ചിലതൊക്കെ ഗണേഷിന്റെ പക്കലമുണ്ടെന്ന് സാരം. ഒരു വെടിക്കുള്ള മരുന്നുണ്ട്. അത് ആരുടെയൊക്കെ അണ്ണാക്കില്‍ വീണ് പൊട്ടുമോ ആവോ. ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തിയവരില്‍ കോണ്‍ഗ്രസ്സുകാരും ഉണ്ട്. ഇന്നിപ്പോള്‍ അദ്ദേഹത്തെ പരിശുദ്ധനാക്കി വാഴ്ത്തിയ കോണ്‍ഗ്രസ്സുകാരില്‍ പലരും കൂടെ നിന്ന് ആ മനുഷ്യന്റെ കലുവാരിയിട്ടുണ്ട്. ഇടത് മുന്നില്‍ നിന്ന് കുത്തിയതിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയെ തളര്‍ത്തിയത് വലതില്‍ നിന്നുള്ള ചിലരുടെ പിന്നില്‍ നിന്നുള്ള കുത്താണ്. കൂടെ നിന്ന് കാലുവാരിയ പലരുടേയും പേര് ഉമ്മന്‍ ചാണ്ടി പറഞ്ഞില്ല. ആ പേരുകല്‍ ഉമ്മന്‍ ചാണ്ടി എപ്പോഴെങ്കിലും പറഞ്ഞിരുന്നെങ്കില്‍ പല പകല്‍ മാന്യന്മാരുടേയും മുഖം മൂടി അഴിഞ്ഞ് വീഴുമായിരുന്നു. ശരിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യം തന്നെയാണ് പല നേതാക്കളുടേയും രാഷ്ട്രീയ ജീവിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (3 minutes ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (24 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (39 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (47 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

Malayali Vartha Recommends