നിയമസഭയില്‍ എത്തിയ ചാണ്ടി ഉമ്മനെ കാത്തിരുന്നത് അപ്പനെ ചതിച്ച കഥ;സോളാര്‍ വിഷയത്തില്‍ ഇടതും വലതും പോരടിച്ചു എല്ലാം വീക്ഷിച്ച് ചാണ്ടി,ഒരു മകനെന്ന നിലയില്‍ ചാണ്ടിയുടെ മനസ്സില്‍ തോന്നിയ വികാരം എന്തായിരിക്കും,ഗണേഷിനെ എങ്ങനെ ചാണ്ടി ഉമ്മന്‍ നേരിടാന്‍ പോകുന്നത്,കോണ്‍ഗ്രസ്സുകാരും അപ്പനെ ചതിച്ചവരുടെ കൂട്ടത്തിലുണ്ടോ?

ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് കാണേണ്ടി വന്നതും കേള്‍ക്കേണ്ടി വന്നതും അപ്പയെ ചതിച്ചതിന്റെയും പിന്നില്‍ നിന്ന് കുത്തിയതിന്റെയും കഥകളാണ്. ഇടതും വലതും സോളാറില്‍ പോരടിക്കുമ്പോള്‍ ഒരു മകന്‍ എന്ന നിലയില്‍ എന്ത് മാനസികാവസ്ഥ അയിരിക്കും അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇനിയും ഒരുപാട് ചതിയുടെ ചുരുളഴിയാന്‍ കിടക്കുന്നതേയുള്ളു. അതിനിടയില്‍ കെടി ജലീല്‍ ഒരു കൗണ്ടറടിച്ചിരുന്നു. പറഞ്ഞത് കുത്തിത്തിരുപ്പാണേലും അതില്‍ ചില വസ്തുതകളും ഉണ്ട്.
പ്രതിപക്ഷ നിരയില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് ഇരിക്കുന്നത് കെ ടി ജലീല്‍ പറഞ്ഞു. കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനില്‍ക്കുക. ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടാക്കിയത് ലീഡര്‍ കെ കരുണാകരനെ വീഴ്ത്താനായിരുന്നുവെന്ന് പറഞ്ഞത് മകനും കെപിസിസി പ്രസിഡന്റുമായിരുന്ന കെ മുരളീധരനായിരുന്നു. കോണ്‍ഗ്രസ് പിളര്‍പ്പിലേക്കാണ് അതെത്തിയത്. ചാരക്കേസ് മുതല്‍ ഇങ്ങോട്ട് എടുത്താല്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണെന്ന് വ്യക്തമാകും. ചാരക്കേസിന് ശേഷം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയതാണ് സോളാര്‍ കേസ്. അതിന്റെ ശില്‍പ്പികളും പിതാക്കളും കോണ്‍ഗ്രസുകാരാണ്. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ പാളയത്തിലാണുളളത്. സോളാര്‍ കേസ് ഉയര്‍ത്തി കൊണ്ട് വന്നത് കോണ്‍ഗ്രസാണ്. സോളാരില്‍ സിപിഎമ്മിന് എന്ത് പങ്കു ആണുള്ളതെന്നും ജലീല്‍ ചോദിച്ചു.
വ്യക്തിഹത്യയോട് യോജിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. അത്തരം നടപടിയോട് കൂട്ട് നില്‍ക്കാത്ത ആളാണ് പിണറായി വിജയന്‍. സോളാറില്‍ ഇടത് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം പരിശോധിക്കണം. കത്തു പുറത്തു വിട്ടത് പാര്‍ട്ടി ബന്ധം ഉള്ള മാധ്യമങ്ങള്‍ അല്ല. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടത് സര്‍ക്കാര്‍ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ടോ? ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫിനെ നീക്കിയത് പിണറായി ആണോ ? ഉമ്മന്‍ചാണ്ടിയുടെ ഗണ്‍ മാന്‍ സലിം രാജിനെ അറസ്റ്റ് ചെയ്തത് യുഡിഎഫ് കാലത്താണ്. ശിവരാജന്‍ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫാണ്. റിപ്പോര്‍ട്ട് നാട്ടില്‍ പാട്ടാക്കിയതും യുഡിഎഫാണ്. എല്‍ഡിഎഫിന് പങ്കില്ല. ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല. നിങ്ങള്‍ക്കാണ് പങ്കെന്നും പ്രതിപക്ഷ നിരയോട് കെ ടി ജലീല്‍ സഭയില്‍ പറഞ്ഞത്.
2006ല്‍ ആദ്യമായി നിയമസഭയിലെത്തിയ കാലം. അന്ന് വൈകിട്ട് സഭ വിട്ടുചെന്നപ്പോള്‍ എല്ലാ അംഗങ്ങളുടെയും മുറിയില്‍ ഒരു വാറോല കിടപ്പുണ്ടായിരുന്നു. പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ കുടുംബത്തെ അവഹേളിക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു അത്. അന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ എ.കെ.ജി. സെന്ററില്‍വെച്ച് കണ്ടിരുന്നു. ഞങ്ങളുടെ സംഭാഷണം നടന്നുകൊണ്ടിരിക്കെ അദ്ദേഹത്തിന് ഒരുഫോണ്‍കോള്‍ വരികയാണ്. അദ്ദേഹം അത് ശ്രദ്ധിച്ചുകേട്ടു. വളരെ ദേഷ്യത്തോടെ അതിനുള്ളതല്ല കൈരളി എന്ന് പറഞ്ഞ് ഫോണ്‍വെച്ചു. ആ വാറോലയെക്കുറിച്ചാകും അദ്ദേഹം സംസാരിച്ചിട്ടുണ്ടാവുകയെന്ന് ന്യായമായും സംശയിക്കുന്നു'', കെ.ടി. ജലീല്‍ പറഞ്ഞു.
''ജയിലില്‍നിന്ന് സരിത എഴുതിയെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നല്ലോ, ആരാണ് ആ കത്ത് പ്രസിദ്ധീകരിച്ചത്. ഏഷ്യാനെറ്റ് അല്ലേ അത് പുറത്തുവിട്ടത്. പണംകൊടുത്താണ് ആ കത്ത് വാങ്ങിയതെന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു മാധ്യമം തന്നെയല്ലേ. എവിടെയെങ്കിലും ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇടതുപക്ഷ മാധ്യമങ്ങളോ നേതാക്കളോ സോളാര്‍കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ നടത്താന്‍ നീക്കം നടത്തിയിട്ടുണ്ടോ. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടിയും കുടുംബവും കേസ് കൊടുത്തത് ഇടതുനേതാക്കള്‍ക്കെതിരേയാണോ'' അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha
























