Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

ദല്ലാൾ നന്ദകുമാറിനെതിരെ അന്വേഷണം വരുമോ?പിണറായിയുടെ പോലീസ് രഹസ്യാന്വേഷണം തുടങ്ങി.... നന്ദകുമാറിനെ വീണ്ടും ഇറക്കിയത് പാർട്ടിയിൽ തന്നെയുള്ള തൻ്റെ ശത്രുക്കളാണെന്ന് പിണറായി...പല പല സ്ഥലങ്ങളിൽ പല പല പേരുകളിൽ...കേരളത്തിൽ വിലസുന്ന ദല്ലാൾ... നന്ദകുമാറിന് പിന്നിൽ ആരാണെന്ന് ഇനി പിണറായിക്ക് അറിയണം....

12 SEPTEMBER 2023 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ദല്ലാൾ നന്ദകുമാറിനെതിരെ അന്വേഷണം വരുമോ? സോളാർ കേസിൽ മുഖ്യമന്ത്രിയെ   പ്രതിക്കൂട്ടിലാക്കാൻ സി ബി ഐ യെ കൂട്ടുപിടിച്ച് ദല്ലാൾ നന്ദകുമാർ ശ്രമിച്ചുവെന്ന സംശയത്തിൽ  പിണറായിയുടെ പോലീസ്  രഹസ്യാന്വേഷണം തുടങ്ങി. ഒരു ഓൺലൈൻ മാധ്യമത്തിന് സിബിഐ റിപ്പോർട്ട് ചോർത്തി നൽകിയതിന് പിന്നിലും ദല്ലാൾ നന്ദകുമാറിൻ്റെ കരങ്ങളുണ്ടോ എന്ന് പിണറായി സംശയിക്കുന്നു. ഒരു കാലത്ത് വി എസിൻ്റെ വിശ്വസ്തനായിരുന്നു ദല്ലാൾ നന്ദകുമാറിനെ വീണ്ടും ഇറക്കിയത് പാർട്ടിയിൽ തന്നെയുള്ള തൻ്റെ ശത്രുക്കളാണെന്ന് പിണറായി കരുതുന്നു.ഉന്നത കോര്‍പ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ നായകനാകുന്നത് ആദ്യമല്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം മുതല്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം വരെ  നേരിട്ടയാളാണ് നന്ദകുമാര്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചയായത്.

 

ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ജനനം. നന്ദകുമാറിന് വിശേഷണങ്ങള്‍ പലതാണ്. കേസുകളില്‍ ന്യായാധിപന്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കണ്‍സള്‍ട്ടന്‍റ്, അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിന്‍റെയും ഇന്‍റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍.വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേരള സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്‍റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.

നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെതിരെ  അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി.തുറമുഖ പദ്ധതിക്കായി അണിയറയിൽ ചരടുവലിച്ച ടി.ജി നന്ദകുമാര് എന്ന വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് ബോംബാക്രമണ കേസിൽ മറനീക്കി പുറത്തുവന്നതോടെയാണ് വീണ്ടും ദല്ലാൾ നന്ദകുമാർ ചര്ച്ചയായി മാറി.വിഴിഞ്ഞം കരാര്‍ കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോള്‍ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നല്‍കിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നു.2008ല്‍ തന്നെ അദാനിയുമായി അടുപ്പം സുക്ഷിച്ചു നന്ദകുമാര്‍. അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാന്‍ അദാനിയെത്തിയപ്പോള്‍ അനുഗമിച്ചത് നന്ദകുമാറായിരുന്നു.

 

അന്നും വിഴിഞ്ഞത്തില്‍ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാല്‍ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാട് കടുപ്പിച്ചിരുന്നു.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വിഴിഞ്ഞം കരാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗൗതം അദാനിയോടൊപ്പം ടി ജി നന്ദകുമാര്‍ എത്തിയപ്പോഴാണ്  ദല്ലാള്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയത്. സുപ്രീം കോടതി വിധികള്‍ പോലും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാര്‍ എന്ന് കിംവദന്തികൾ  എത്തി.ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാന്‍ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ഉണ്ടെന്നാണ് ഇതോടെ വാര്‍ത്തകള്‍ പരന്നത്.

ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിൽ നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സി.പി.എമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചു. ലാവ്ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു.റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ പിന്നീട്  അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.വി.എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിൽ   വി.എസിനെതിരെ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ ഉണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തില്‍ നിന്ന് വി.എസിന് കടുത്ത എതിര്‍പ്പ് നേരിടുകയും ചെയ്തു. പക്ഷേ ഇതൊന്നും കൂസാതെ നന്ദകുമാറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി വി.എസ്  അപ്രീതി സമ്പാദിച്ചു.

 

അന്വേഷണം  നിരവധി  നടത്തിയെങ്കിലും നന്ദകുമാറിനെ ആര്‍ക്കും ഇതുവരെ തൊടാനായിട്ടില്ല.വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയിലാണ് നന്ദകുമാര്‍ റിലയന്‍സിനോട് വിടപറഞ്ഞ് ഗൗതം അദാനിയോടൊപ്പം ചേരുന്നത്.അദാനി ഗ്രൂപ്പിനെ വ്യവഹാരങ്ങളിലും ബിസിനസ് പ്രതിസന്ധികളിലും സഹായിക്കുക എന്ന നയതന്ത്ര ദൗത്യമാണ് നന്ദകുമാറിന് നിറവേറ്റാനുണ്ടായിരുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്   അദാനി ഗ്രൂപ്പിന്റെ സുവര്‍ണകാലം തുടങ്ങിയപ്പോള്‍ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിര്‍ണായക പങ്ക് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അദാനിയും വി.എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതും നന്ദകുമാറായിരുന്നു.

 

2012ലെ വിവാദ ഡാറ്റാ സെന്റര്‍ കേസില്‍ നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും തുടര്‍ന്ന് വി.എസുമായുമെല്ലാം നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചു. ദല്ലാളിനെതിരെ പി.സി ജോര്‍ജ് രംഗത്തെത്തി. ചിലർ  ദല്ലാളിനെ കുടുക്കാനായി മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കി. ഈ കേസിലാണ് പിന്നീട് നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം എത്തിയത്. ഡാറ്റാ സെന്റര്‍ വിവാദത്തിലെ കനല്‍ അവിടെയും തീര്‍ന്നില്ല. വി.എസ് നിയമസഭയില്‍ വായിച്ചത് ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയ കുറിപ്പാണ് എന്ന് പോലും വാര്‍ത്തകള്‍ വന്നു അവസാനം ആരോപണം നിരത്തിയത് കുറ്റ്യാടിയിലെ ട്രോന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനന്യ കുമാരി അലക്‌സാണ്. നാണഷല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ച അനന്യ പിന്‍മാറേണ്ടി വന്നത് ദല്ലാള്‍ മൂലമാണെന്ന് പിന്നീട് വെളിപ്പെടുത്തി. നിരന്തരം ഭീഷണികള്‍ ഇയാളില്‍ നിന്ന് വന്നതായി തുറന്നടിച്ചു. ഈ വിവാദങ്ങള്‍ കാര്യമായി നന്ദകുമാറിനെ ഏശിയില്ല. അതിന് മുന്‍പാണ് അടുത്ത ആരോപണം നന്ദകുമാറിന് എതിരെ എത്തിയത്.

ല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്ക് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നതോടെ ഇ.പി.ജയരാജനും പിണറായിക്ക് ശത്രുവായി മാറി.   തന്നെ ജീവിതകാലം മുഴുവൻ  വേട്ടയാടിയ  നന്ദകുമാറിൻെറ വീട്ടിലെത്തി ഇ പി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക്   സഹിക്കാൻ കഴിഞില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു.എന്നിട്ടും ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ഇ.പി  ന്യായീകരിച്ചു. .  തെറ്റിദ്ധാരണ  പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള  ആസൂത്രിത  പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്.ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സത്യം അതല്ല.  

 

 ഇ . പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ.അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന മുമ്പാണ് ഇ പി വന്നതെന്നും  അദ്ദേഹം വിശദീകരിച്ചുസിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് മനപൂര്‍വ്വമെന്ന വാര്‍ത്തകള്‍ ശരിവക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതാണ് ഇ.പിക്ക് വിനയായത്.   ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന  ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കെ വി തോമസിനേയും ദൃശ്യങ്ങളില്‍ കാണാം. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്‍റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇങ്ങനെയൊക്കെയുള്ള ദല്ലാളാണ് താൻ ചതിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് പിണറായി വിശ്വസിക്കുന്നു.

 

പുതുപ്പള്ളിയിലൂടെ താൻ  അപ്രിയനായെന്നും രണ്ടാമത്തെ ആഘാതമായാണ് നന്ദകുമാർ സംഭവം ഉണ്ടായതെന്നും പിണറായി കരുതുന്നു. നിയമസഭയിൽ ദല്ലാൾ നന്ദകുമാറിനെ കുറിച്ച് പിണറായി പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻെറ ഉള്ളിൽ നിന്ന് വന്നതാണ്. പഴയ വി എസ് ഗ്രൂപ്പുകാരെയും തനിക്കെതിരെ പാർട്ടിയിൽ ചരടുവലിക്കുന്ന ചില നേതാക്കളെയുമാണ് പിണറായി സംശയിക്കുന്നത്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്ക് മുന്നിലും തന്നെ പരിഹാസ്യനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പിണറായി കരുതുന്നു. ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഉമ്മൻ ചാണ്ടിയെ ലൈംഗിക കേസിൽ ഉൾപ്പെടുത്താൻ  താൻ ശ്രമിച്ചുവെന്ന് മാലോകർ അറിഞ്ഞാൽ തൻ്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് പിണറായിക്കറിയാം. നന്ദകുമാറിന് പിന്നിൽ ആരാണെന്ന് പിണറായിക്ക് അറിയണം. അതിനള്ള രഹസ്യ നീക്കങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (52 seconds ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (17 minutes ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (21 minutes ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (44 minutes ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (55 minutes ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (1 hour ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (1 hour ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (1 hour ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (1 hour ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (2 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (2 hours ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (2 hours ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (3 hours ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (3 hours ago)

Malayali Vartha Recommends