Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സോളാര്‍ പീഡനക്കേസില്‍ ഗണേഷ് ജയിലിലേക്ക്? ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും സി.ബി.ഐ റിപ്പോര്‍ട്ട്, ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും

16 SEPTEMBER 2023 02:35 PM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തിലെ മാടമ്പിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു റെക്കോഡുണ്ട്, സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഏക മന്ത്രിയും അദ്ദേഹം തന്നെ. പ്രമാദമായ ഇടമലയാര്‍ കേസിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത്. മകന്‍ ഗണേഷ് കുമാറിനും ഇതേഗതി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിന് കാരണം സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും അദ്ദേഹത്തെ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നുമുള്ള സി.ബി.ഐ റിപ്പോര്‍ട്ടാണ്.

റിപ്പോര്‍ച്ച് പുറത്തുവന്നതിന് പിന്നാലെ ഗൂഢാലോചന നിയമപരമായി തെളിയിക്കാനാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ സോളാര്‍ കേസിലെ പ്രതിയുടെ കത്തില്‍ നിന്ന് ഗണേഷ് സ്വന്തം പേരൊഴിവാക്കിയിട്ട് ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തതാണെന്ന ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കൂടി പരിഗണിക്കുമ്പോള്‍ കേസിന് ബലം കൂടും. കത്ത് വിവാദം സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ നടക്കുന്ന കേസും സിബിഐ റിപ്പോര്‍ട്ടും പരിഗണിക്കുമ്പോള്‍ എവിടെ, എങ്ങനെ, ആരൊക്കെ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്താനാകും.

പരാതിക്കാരിക്ക് 50 ലക്ഷം രൂപ കൊടുത്താണ് ദല്ലാള്‍ നന്ദകുമാര്‍ കത്ത് കൈക്കലാക്കിയതെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ആരാണ് എഴുതിച്ചേര്‍ത്തതെന്ന് കണ്ടെത്താനാകും. പരാതിക്കാരി എഴുതിയ കത്ത് 21 പേജായിരുന്നു. ഗണേഷ്‌കുമാറിന്റെ വിശ്വസ്തന്റെ കൈവശം എത്തിയ ശേഷമത് 25 പേജായി എന്ന് ഫെന്നി ബാലകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കാരണം പരാതിക്കാരി ജയിലില്‍ നിന്ന് കൈമാറിയ കത്തിന് 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫെന്നി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരിക്കും ഗണേഷ്‌കുമാറിനും എതിരെയാണ് ഹര്‍ജി കൊടുത്തത്. കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി വായിച്ചാല്‍ ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നതായി തോന്നും.

അതിങ്ങിനെയാണ്, ' 2011 മെയ് 18ന് ഞാന്‍ മുഖ്യമന്ത്രിയായി. ക്യാബിനെറ്റില്‍ കെ.ബി ഗണേഷ്‌കുമാര്‍ വനം-പരിസ്ഥിതി വകുപ്പിന്റെ ചുമതലക്കാരനായിരുന്നു. ആദ്യ ഭാര്യ ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ അദ്ദേഹം രാജിവെച്ചു. ആദ്യ ഭാര്യ നല്‍കിയ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കി. അതിന് ശേഷം മന്ത്രിസഭയില്‍ തന്നെ തിരിച്ചെടുക്കണമെന്ന് ഗണേഷ് ആഗ്രഹം പ്രകടിപ്പിച്ചു. പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

അതോടെ എന്നോട് അകല്‍ച്ചയുണ്ടായി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി 2013ല്‍ പത്തനംതിട്ട ജില്ലജയിലില്‍ കഴിഞ്ഞിരുന്നു. അക്കൊല്ലം ജൂലായ് 19ന് എഴുതിയ കത്തെന്ന് പറഞ്ഞ് 2016 ജൂണ്‍ ആറിന് സോളാര്‍ കമ്മിഷന് മുന്‍പാകെ ഒരു കത്ത് ഹാജരാക്കി. ഇതോടെ എനിക്കും മറ്റ് ചില പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കമ്മിഷന്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. അതോടെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. എനിക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും എതിരായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഹൈക്കോടതി 2018 മെയ് 15ന് വിധി പുറപ്പെടുവിച്ചു.'  

അതായത് കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതിക്ക് വ്യക്തമായി. അത് ആരാണ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ മതി. അതില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് കൊട്ടാരക്കര കോടതിയില്‍ ഫെന്നി ബാലകൃഷ്ണന്‍ നല്‍കിയ മൊഴി. അതിങ്ങിനെയാണ്, ' സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കിടക്കുമ്പോള്‍ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പിന്റെ സാനിധ്യത്തില്‍ 21 പേജുള്ള കത്താണ് എനിക്ക് തന്നത്.

ജയിലിലെ കൈപ്പറ്റ് രസീസ് ഇക്കാര്യം വ്യക്തമാക്കുന്നു. അതിന്റെ രേഖ കോടതിക്ക് നല്‍കാം. ആ 21 പേജുള്ള കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. കത്ത് ഗണേഷ്‌കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിന് കൈമാറി. പ്രദീപ് അത് ഗണേഷിന്റെ ബന്ധുവായ ശരണ്യാ മനോജിന് കൈമാറി'. ഉമ്മന്‍ചാണ്ടിയുടെയും ഫെന്നി ബാലകൃഷ്ണന്റെയും മൊഴികളും പത്തനംതിട്ട ജയിലിലെ കൈപ്പറ്റ് രസീതും വിരല്‍ ചൂണ്ടുന്നത് കെ.ബി ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നേരെയാണ്.

സി.ബിഐ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷം ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞത് കൂടി പരിശോധിക്കുമ്പോള്‍ ഗണേഷ്‌കുമാര്‍ അഴിക്കുള്ളിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്, അതിങ്ങിനെയാണ്, ' പരാതിക്കാരി എഴുതിയ ഡ്രാഫ്റ്റ് പെറ്റീഷനില്‍ ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിച്ചെന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ശരണ്യാ മനോജും പ്രദീപ് കുമാറും ഇടപെട്ട് കൃത്രിമം നടത്തി. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേര് ശരണ്യാ മനോജ് എഴുതിച്ചേര്‍ത്തു.'

കൊട്ടാരക്കര കോടതിയിലെ കേസ് ഗണേഷിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഈ മാസം 23 വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. 25ന് കേസ് വീണ്ടും പരിഗണിക്കും. അതുകൊണ്ട് നിലവിലെ സാഹചര്യം ഗണേഷ്‌കുമാറിന് അനുകൂലമല്ല. മന്ത്രിയായാല്‍ കുരുക്ക് കൂടുതല്‍ മുറുകും. കാരണം മന്ത്രിക്കെതിരെയുള്ള പ്രതിഷേധം സര്‍ക്കാരിന് തലവേദനയാകും. ഗൂഢാലോചന കേസ് നേരായ വഴി പോയാല്‍ ഗണേഷിന് ബാലകൃഷ്ണ പിള്ളയുടെ ഗതിയുണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അച്ഛനും മകനും ചരിത്രത്തിലിടംനേടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 minute ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (7 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (7 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (7 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (7 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (9 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (9 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (10 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (10 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (10 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (11 hours ago)

Malayali Vartha Recommends