സ്വപ്ന സുരേഷ് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ.... നാളെ നിങ്ങൾക്ക് ഈ അവസ്ഥ വരരുത് അഭിപ്രായവുമായി ജനം സ്വപ്നയുടെ അടുത്ത്..!

അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.
പോസ്റ്റിന്റെ അഭിപ്രായം ഇങ്ങനെ
മാസ്സപ്പടി കേസ്സിലെ ഹർജിക്കാരൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു ഇപ്പോൾ കിട്ടിയ വാർത്തയാണ് #SwapnaSuresh ജീവിച്ചിരിക്കുന്നത് ആയുസ്സിന്റെ വലിപ്പം കൊണ്ടാണ്.. അല്ലെങ്കിൽ കുഞ്ഞുങ്ങളോടുള്ള ദൈവത്തിന്റെ കരുണ.. ഇവനൊക്കെ എന്തും ചൈയ്യാൻ മടിക്കാതെ ക്രിമിനലുകൾ ആണ്.. കേരള സമൂഹം തിരിച്ചറിയാൻ താമസിച്ചു പോയി.. അല്ലെങ്കിൽ നിയമ സഭയിൽ ആഭാസം കാട്ടി എല്ലാം അടിച്ചുപൊളിച്ചു കളഞവന്മാരെ വിദ്യാഭ്യാസ മന്ത്രിയും ഗതാഗത മന്ത്രിയും.. ആരോഗ്യ മന്ത്രിയും ഒക്കെ ആയി കേരളം വോട്ടു ചെയ്തു ജയിപ്പിച്ചുവിടുമോ അതും രണ്ടാം ഉഴവും... കഷ്ടം
https://www.facebook.com/Malayalivartha