ആരോഗ്യ മന്ത്രിയെ സാധനം എന്ന് വിളിച്ച് അപമാനിച്ച സംഭവം കെഎം ഷാജിയോട് പ്രതികരിക്കാനില്ലെന്ന് വീണ ജോര്‍ജ്ജ്;എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്,ഷാജി പ്രതികരണം പോലും അര്‍ഹിക്കുന്നില്ല,ഷാജിക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്

മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതികരിക്കേണ്ട കാര്യമില്ലെന്നും താന്‍ നല്ല ജോലിത്തിരക്കിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രിയെ കെ.എം.ഷാജി 'സാധനം' എന്ന് വിളിച്ചെന്നാണ് ആരോപണം. അതിനൊടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങള്‍ കാണുന്നതുപോലെ ഞാന്‍ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്.' കെ.എം.ഷാജിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തെ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ പുകഴ്ത്തിക്കൊണ്ടാണ്, ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെ കെ.എം.ഷാജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് വന്നതാണ് ഷാജി പിന്നീടത് വീണ ജോര്‍ജ്ജിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ഒരു ആരോഗ്യമന്ത്രിയുണ്ട്. നേരത്തേ ആ ഷൈലജ ടീച്ചര്‍ വലിയ പ്രഗദ്ഭയൊന്നുമല്ലെങ്കില്‍, നല്ലൊരു സംഘാടകയായിരുന്നു. പക്ഷേ, അവരെ വെട്ടിക്കളഞ്ഞു. അവര്‍ മന്ത്രിസഭയില്‍ വന്നില്ല. പിന്നെ ആരാ വന്നത്? ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ്. എന്താ യോഗ്യത? ഈ കപ്പല്‍ കുലുങ്ങില്ല സാര്‍... നല്ല പ്രസംഗമായിരുന്നു. ആ പ്രസംഗത്തിനുള്ള സമ്മാനമാണ് ഈ കിട്ടിയത്. അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. അവര്‍ക്ക് ഒരു കുന്തോം അറിയില്ല. ഇങ്ങനെ വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ല.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഇവിടെ കൊണ്ടുവന്ന 14 മെഡിക്കല്‍ കോളജുകളുണ്ട്. അവിടെയുള്ള സൗകര്യങ്ങള്‍ എന്താണ്? നിങ്ങളൊന്ന് പോയി നോക്കൂ. എന്തു മാറ്റമാണ് ഈ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടാക്കിയത് എന്ന് നിങ്ങള്‍ പരിശോധിക്ക്. ഒന്നുമില്ല. ഈ നിപ്പയെ ഒരു അവസരമാക്കി എടുക്കരുത് എന്നാണ് എനിക്ക് സിപിഎമ്മുകാരോടും മുഖ്യമന്ത്രി പിണറായി വിജയനോടും പറയാനുള്ളത്. അതിന്റെ പേരില്‍ പിരിവു നടത്തരുത്. സക്കാത്തിന്റെ പൈസ എന്തായാലും ചോദിക്കരുത്. പണ്ട് അതു തരില്ലെന്നു പറ!ഞ്ഞതിനാണ് എന്റെ പേരില്‍ കേസൊക്കെ തുടങ്ങിയത്. അതുകൊണ്ട് പിരിക്കാന്‍ നില്‍ക്കരുത്. അങ്ങനെ രോഷത്തോടെ കെഎം ഷാജി സംസാരിച്ചത്. ഇതില്‍ ആരോഗ്യ മന്ത്രിയെ സാധനം എന്നുവിളിച്ചതാണ് വിവാദമായത്.
https://www.facebook.com/Malayalivartha