സന്തോഷത്തോടെ കേരളം... കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കും; ആദ്യയാത്ര കാസര്‍കോട് നിന്ന്; പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും

മറ്റൊരു യാത്രാനുഭവം നല്‍കി കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.
പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.
അഞ്ച് മാസത്തിനുള്ളില്‍ കേരളത്തില്‍ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ ഏപ്രിലിലാണ് സര്‍വീസ് ആരംഭിച്ചത്. കോട്ടയം വഴി കടന്നുപോകുന്ന ഈ ട്രെയിനിന് ഒന്‍പത് ജില്ലകളില്‍ സ്റ്റോപ്പ് ഉണ്ട്. ആദ്യ ട്രെയിന്റെ ഏകദേശം അതേ റൂട്ടില്‍ തന്നെയാണ് രണ്ടാമത്തെ ട്രെയിനും കടന്നുപോകുന്നത്. എന്നാല്‍ ആദ്യ ട്രെയിന്‍ കോട്ടയം വഴി കടന്നു പോകുമ്പോള്‍ പുതിയത് ആലപ്പുഴ വഴിയാണ് കടന്നുപോകുക.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്കുള്ള ദൂരം 573 കിലോമീറ്റര്‍ ആണ്. കോട്ടയം വഴി 586 കിലോമീറ്ററും. എട്ട് മണിക്കൂറുകൊണ്ടാണ് രണ്ട് വന്ദേഭാരത് ട്രെയിനുകളും ഈ ദൂരം എത്തിച്ചേരുക. മറ്റ് ട്രെയിനുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ സമയമെടുത്താണ് ഈ ദൂരം എത്തിച്ചേരാറുള്ളത്.
ഞായറാഴ്ച കാസര്‍കോഡ് നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനിന്റെ നിറത്തിലും അല്‍പ്പം വ്യത്യാസമുണ്ട്. സാധാരണയുള്ള വെള്ളയും നീലയും നിറത്തില്‍ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറമായിരിക്കും പുതിയ വന്ദേഭാരതിന്റേത്.
ആദ്യ ട്രെയിന്‍ അനുവദിച്ച് അഞ്ച് മാസത്തിനുള്ളിലാണ് കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കൂടി മാത്രമുള്ളപ്പോഴാണ് രണ്ടാമത്തെ ട്രെയിന്‍ നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
ഇതാദ്യമായാണ് ഒരേ റൂട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുന്നത്. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ വന്ദേഭാരതിന് കേരളത്തിലെ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചതാണ് ഇതിന് കാരണം.
കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയിലായിരിക്കും രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും സര്‍വീസ് നടത്തുക എന്നാണ് പറഞ്ഞിരുന്നത്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തെ ആശ്രയിച്ച് റൂട്ടില്‍ മാറ്റം വരുത്തുകയായിരുന്നു.
രണ്ട് ട്രെയിനുകളുടെ പ്രയോജനം പരമാവധി യാത്രക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒന്ന് രാവിലെ യാത്ര ആരംഭിക്കുമ്പോള്‍ രണ്ടാമത്തേത് വൈകിട്ടായിരിക്കും യാത്ര തിരിക്കുക.
യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിന്‍ വിജയകരമാണ്. ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, മേയ് മാസത്തില്‍ 190 ശതമാനമായിരുന്നു വന്ദേഭാരതിലെ ഒക്യുപന്‍സി നിരക്ക്. ഇത് മറ്റ് ഇടങ്ങളിലെ അപേക്ഷിച്ച് ഇരട്ടിയോളം വരും. ഇത് കൂടാതെ, വെയിറ്റിങ് ലിസ്റ്റില്‍ ഉണ്ടായിരുന്നുവരുടെ എണ്ണത്തിന്റെ നിരക്ക് 100 ശതമാനത്തോളവുമുണ്ടായിരുന്നു.
'നിലവില്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 പുറപ്പെടുന്ന വന്ദേഭാരത് കാസര്‍കോഡ് ഉച്ചയ്ക്ക് 1.20-ന് എത്തിച്ചേരും. 2.30 തിരിച്ച് കാസര്‍കോഡ് നിന്ന് യാത്രതിരിക്കുന്ന ട്രെയിന്‍ രാത്രി 10.35-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പുതിയ ട്രെയിന്‍ കാസര്‍കോഡ് നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട് തിരുവനന്തപുരത്ത് 3.05-ന് എത്തിച്ചേരും. തിരിച്ച് വൈകുന്നേരം 4.05-ന് പുറപ്പെടുന്ന വണ്ടി 11.58-ന് കാസര്‍കോഡ് യാത്ര അവസാനിപ്പിക്കും.
"
https://www.facebook.com/Malayalivartha