ഇഡി തുടങ്ങിയ അന്വേഷണത്തില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു
കരുവന്നൂരില്‍ലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താന്‍ സാധ്യതയേറി. ഇഡി അന്വേഷിച്ച സഹകരണ ബാങ്കുകളില്‍ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയില്‍ വരാത്ത വിഷയങ്ങള്‍ കണ്ടെത്താന്‍ സിബി ഐ അത്യാവശ്യമാണെന്ന വാദമാണുയരുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി പാര്‍ട്ടിയോട് പരാതിപ്പെട്ടവരെയെല്ലാം ഒതുക്കുന്നതില്‍ നേതാക്കള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ആദ്യകാലത്ത് ക്രമക്കേടുകള്‍ കണ്ടെത്തി പുറത്തു പറഞ്ഞവരില്‍ പലരും ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. പാര്‍ട്ടി ഭീഷണിയില്‍ മൂന്നുപേര്‍ നാടുവിട്ടു. ശരിക്കും പാര്‍ട്ടി അവരെ നാടുകടത്തുകയായിരുന്നു. അതില്‍ രണ്ട് പേരെ കുറിച്ച് യാതൊരു വിവരവുമില്ല. ഈ വിവരങ്ങളെല്ലാം കാട്ടി പരാതിക്കാരനായ എം.വി.സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും ഇത് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന വിവരം.
ഇഡി തുടങ്ങിയ അന്വേഷണത്തില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ ഇഡി അറസ്റ്റ് ചെയ്തില്ല. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശന്‍, പിപി കിരണ്‍ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഈ ഇടപാടുകള്‍ക്ക് രേഖകളുള്ളതിനാലാണ് ഇവര്‍ പിടിക്കപ്പെട്ടത്. കരുവന്നൂര്‍ ബാങ്കില്‍ 2011-ല്‍ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാതിരുന്നതിന്റെ പിന്നില്‍ സഹകരണ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്.
കരുവന്നൂരിലെ തട്ടിപ്പ് പാര്‍ട്ടിയെ അറിയിച്ച പ്രവര്‍ത്തകനായ രാജീവിനെ 1998 ഡിസംബര്‍ ആറിന് മാടായിക്കോണത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസ് പോലീസ് എഴുതിത്തള്ളി. അയ്യന്തോള്‍ ബാങ്കില്‍ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതാണ്.
വാടാനപ്പള്ളി മേഖലയില്‍ പാര്‍ട്ടിയുടെ അംഗമായിരുന്നു ശിവലാല്‍. ഈ കാര്യത്തില്‍ പാര്‍ട്ടി വേത്ര അന്വേഷണം നടത്തിയില്ല എന്ന ആരോപണമുണ്ട്.. ശിവലാലിന്റെ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമൊവശ്യപ്പെടുന്ന നോട്ടീസ് ഇപ്പോള്‍ വ്യാപകമാകുന്നു്. ഇഡി അന്വേഷണത്തിന് പിന്നാലെ ഇത്തരം ദൂരഹ സംഭവങ്ങളിലേക്കും അന്വേഷണം നീാല്‍ അത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.
അതേസമയം,കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുന്ന ആദ്യ പരാതിക്കാരിലൊരാള്‍ വധഭീഷണിയെ തുടര്‍ന്ന് രാജ്യം വിട്ടുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.. 2017-ല്‍ കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുന്നെ് പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടാണ് കുടുംബ സമേതം രാജ്യം വിട്ടത്. സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുന്നൊയിരുന്നു 2017-ല്‍ സുജേഷ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍, സുജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സുജേഷിന് ഭീഷണിയെത്തി.
ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബര്‍ 25-ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടിരുന്നു. വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സുജേഷിനെ അപായപ്പെടുത്താന്‍ സാധ്യതയുന്നെും കാണിച്ചിരുന്നു.
പരാതികള്‍ പാര്‍ട്ടി അവഗണിച്ചതിലും ബാങ്കില്‍ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂണ്‍ 14-ന് ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പുസമരവും നടത്തി. അതോടെ പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് ജൂലായ് 14-ന് ഇരിങ്ങാലക്കുട പോലീസില്‍ ബാങ്ക് സെക്രട്ടറി പരാതി നല്‍കിയത്. ഇതോടെയാണ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങിയത്. കുടുംബമാകെ നോട്ടപ്പുള്ളികളായതോടെയാണ് വിദേശത്തേക്ക് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്. എന്നാല്‍ ഈ വിഷയങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ ഇഡി അന്വേഷണം ശക്തമായതിന് ശേഷമാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha