മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂട്ടി മാത്യു കുഴല്‍നാടന്‍;മുഖ്യമന്ത്രിയും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍,കക്കലില്‍ പിഎച്ച്ഡി എടുത്ത് മന്ത്രിമാരും,കുഴല്‍നാടനെ കൊത്തിപ്പറിക്കാന്‍ സൈബര്‍ കൂട്ടം ഇറങ്ങി,സിപിഐയും മുഖ്യമന്ത്രിയ്ക്ക് കുഴലൂതുന്നു

മുഖ്യമന്ത്രിയും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍, ഇത് മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരം. കപ്പിത്താന്‍ തന്നെ കള്ളനാകുമ്പോള്‍ കൂടെ ഉള്ളവര്‍ കക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പിണറായി കുടുംബത്തിന്റെ അടിവേര് തോണ്ടാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍. ഇപ്പോള്‍ സര്‍ക്കാരിനെ ഒന്നടങ്കം എടുത്ത് കുടഞ്ഞു. മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതേ മുഖ്യനിപ്പോള്‍ വിറയലാണ്. മകള്‍ക്കെതിരെ വല്ല തെളിവും കൊണ്ടാണോ വരവെന്ന ഭയം. അതുകൊണ്ട് സൈബര്‍ വെട്ടുകിളി കൂട്ടത്തെ നാലുപാടും ഇറക്കി വിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടിലായതോടെ, മറ്റു മന്ത്രിമാര്‍ അതിനെ അഴിമതി നടത്താനുള്ള അവസരമായി കാണുന്നുവെന്ന വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയുടെ വലിയ ചെളിക്കുണ്ടില്‍ വീഴുകയും ആ വിവരം പുറത്തുവരികയും ചെയ്തതോടെ, മന്ത്രിമാര്‍ അതൊരു അവസരമായി കാണുകയാണ്. സാധാരണ ഗതിയില്‍ മന്ത്രിമാര്‍ അഴിമതി നടത്തിയാല്‍ ചോദിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് അഴിമതിയേക്കുറിച്ച് മിണ്ടാനുള്ള ധാര്‍മികത നഷ്ടമായതോടെ സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും അഴിമതി അര്‍ബുദം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ത്രാണിയും ധാര്‍മികതയും മുഖ്യമന്ത്രിക്കില്ലാതായി. സിപിഎം എന്ന പാര്‍ട്ടിയാകട്ടെ, അഴിമതിക്കു സംരക്ഷണം കൊടുക്കുന്ന നിലയിലേക്കും മാറി.'
'ഇടക്കാലത്ത് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന സിപിഐയും ഇപ്പോള്‍ മിണ്ടാത്ത അവസ്ഥയിലാണ്. എന്തുകൊണ്ടോ, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും അഴിമതി ചോദ്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് ഇടതുമുന്നണി പൂര്‍ണമായും അധഃപതിച്ചിരിക്കുന്നു. ഒരു തിരുത്തല്‍ ശക്തിയെന്നു പറയാനാകില്ലെങ്കിലും, ചില കാര്യങ്ങളിലെങ്കിലും ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്തിരുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല.'
'സിപിഐയുടെ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിപിഎം കൈവശം വച്ച് അവരെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നു എന്നാണ് കേള്‍ക്കുന്ന ചില പിന്നാമ്പുറ കഥകള്‍. അത് ശരിയാണോയെന്നു പറയേണ്ടത് സിപിഐ നേതാക്കളാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് സിപിഐ പോലും ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് സാധാരണക്കാരായ കമ്യൂണിസ്റ്റുകാര്‍ ചോദിക്കുന്നുണ്ട്.'കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha