Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടോ എന്ന് സംശയം അപ്പോഴാണ് തള്ള്;സര്‍ക്കാര്‍ ഓഫീസില്‍ വരുന്നത് ദയയ്ക്കുവേണ്ടിയല്ല അവകാശത്തിന്, പിണറായിയുടെ ഓരോ കോമഡികള്‍,മൂപ്പര് വല്യ കാര്യം പറഞ്ഞതാ പക്ഷെ മലയാളി എടുത്ത് ട്രോളി

26 SEPTEMBER 2023 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

സര്‍ക്കാര്‍ ഓഫീസില്‍ വരുന്നത് ദയയ്ക്കുവേണ്ടിയല്ല, അവകാശത്തിന്. ഭരണനിര്‍വഹണം വേഗത്തിലാക്കണം. ആരാ ഇത് പറഞ്ഞതെന്ന് കേട്ടാല്‍ നിങ്ങള്‍ ചിരിക്കും. വേറെ ആരുമല്ല പിണറായി വിജയന്‍. ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടോയെന്ന് ജനങ്ങള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട് അപ്പോഴാണ് ഇജ്ജാതി തള്ള്. ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസിലെത്തുന്നവര്‍ ദയയ്ക്കുവേണ്ടി വരുന്നവരാണെന്ന് ചിന്തിക്കരുതെന്നും ഔദാര്യത്തിനല്ല, അവകാശത്തിനായാണു ആളുകള്‍ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ കാലതാമസം ഒഴിവാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവര്‍ പറയുന്നത്. എന്നാല്‍ നാട്ടില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ സര്‍വീസിലാകുമ്പോള്‍. ഈ രീതിക്കു മാറ്റം കൊണ്ടുവരാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സര്‍ക്കാര്‍ ഓഫിസുകള്‍. അവിടേയ്‌ക്കെത്തുന്നവര്‍ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണ് സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആളുകള്‍ വരുന്നത്. ഇതു മുന്നില്‍ക്കണ്ട്, സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരില്‍ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

മേഖലാ യോഗങ്ങള്‍ പുതിയൊരു തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ ഉദ്യോഗസ്ഥര്‍ ഹൃദിസ്ഥമാക്കണം. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഉദ്യോഗസ്ഥര്‍ ഉയരണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയക്രമം പാലിച്ചു പോകുന്നുണ്ടെന്നുറപ്പാക്കണം. മേഖലാതല അവലോകന യോഗങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാകും. ഇതു നല്ല മാതൃയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും വിവിധ വിഷയങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായാണു തിരുവനന്തപുരം മേഖലാതല അവലോകന യോഗം ചേര്‍ന്നത്. രണ്ടു സെഷനുകളിലായി നടന്ന അവലോകനത്തില്‍ രാവിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ അവലോകനവും ഉച്ചകഴിഞ്ഞ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു.

മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, പി. പ്രസാദ്, വി. ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (4 minutes ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (17 minutes ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (29 minutes ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (31 minutes ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (40 minutes ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (45 minutes ago)

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്  (58 minutes ago)

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്ത  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി  (1 hour ago)

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശവുമായി സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (1 hour ago)

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (1 hour ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (2 hours ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (2 hours ago)

Malayali Vartha Recommends