നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും:- ഏഴ് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ഇഡി ബള്‍ബ്

പിഞ്ച് കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിദഗ്ധസംഘം ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
അപൂര്‍വ സംഭവമാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ ജീവന് ഹാനികരമല്ലാത്ത വസ്തുക്കള്‍ മാത്രമേ കളിക്കുന്നതിനായി നല്‍കാവൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കളിക്കുന്ന മൊബൈല്‍ ഫോണിലെ എല്‍ഇഡി ബള്‍ബ് കുട്ടിയുടെ ശ്വാസകോശത്തില്‍പ്പെട്ട സംഭവം മുംബൈയില്‍ നിന്ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം.ചിപ്ലുന്‍ സ്വദേശിയായ അരിബ ഖാന്‍ എന്ന കുരുന്നിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി പുറത്തെടുത്തത്.
ഡയമീറ്ററില്‍ രണ്ട് സെന്റീമീറ്റര്‍ നീളം വരും ഈ എല്‍ഇഡിക്ക്. മൊബൈലുമായി കളിക്കുന്നതിനിടെ എല്‍ഇഡി ബള്‍ബ് കുഞ്ഞിന്റെ വായിലാവുകയും പിന്നീട് ശ്വാസകോശത്തിലെത്തുകയുമായി രുന്നു.ഇത് അവിടെ തറച്ചുപോവുകയും ചെയ്തതോടെ കുട്ടിയില്‍ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായി. പനിയും ചുമയും വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാല്‍ ആദ്യ പരിശോധനയില്‍ കുട്ടിയുടെ യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്ന് കണ്ടെത്താനായില്ല.
പനിയ്ക്കും ചുമയ്ക്കുമുള്ള മരുന്ന് നല്‍കി ഡോക്ടര്‍ മാതാപിതാക്കളെ മടക്കുകയാണ് ചെയ്തത്. ഇതോടെ കുട്ടിയുടെ രോഗം ഒരാഴ്ച കഴിയുമ്പോഴേക്കും മൂര്‍ഛിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വാദിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ നിന്ന് എക്‌സറെയെടുത്തപ്പോഴാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ ഒരു വസ്തു തറഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ വിധികളും അണുബാധ തടയാനുള്ള മരുന്നുകളും നല്‍കി.തുടര്‍ന്ന് എല്‍ഇഡി ബള്‍ബ് ആണെന്ന് സ്ഥിരീകരിച്ചു.
ശേഷം വിദഗ്ധ ചികിത്സയിലൂടെ അത് നീക്കം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha