Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...


നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം..ഡിസംബർ ആദ്യവാരം പൊതുയോഗം.. അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി..


രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി..ൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ കത്തിൽ പറയുന്നു..

കനത്തമഴ തുടരുന്നു.... തെന്മല ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി....കല്ലടയാറിന് സമീപത്തുള്ളവർ ജാ​ഗ്രതൈ... ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍വരെ പടിപടിയായി ഉയര്‍ത്തി...സമീപമുള്ള പ്രധാന പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ശെന്തുരുണി പ്രദേശങ്ങളിൽ മഴ തുടരുകയാണ്...

03 OCTOBER 2023 02:28 PM IST
മലയാളി വാര്‍ത്ത

ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പരപ്പാർ അണക്കെട്ടിൻ്റെ ജലയനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തെന്മല ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍വരെ പടിപടിയായി ഉയര്‍ത്തി. വെള്ളം കുടുതലായി കല്ലടയാറ്റിലേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഡാമിൻ്റെ പരമാവധി ശേഷി 115.82 മീറ്ററാണ് ഇതിൽ കഴിഞ്ഞ ദിവസം 109. 34 മീറ്ററിലേക്ക് ജല നിരപ്പ് ഉയർന്നിരുന്നു. തെന്മല ഡാമിന് സമീപമുള്ള പ്രധാന പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ശെന്തുരുണി പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഇത് കാരണം മൂന്നിരട്ടി വെള്ളം ഡാമിലെക്ക് ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തിയത്.

 

കല്ലടയാറ്റിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.നിലവിൽ 110.69 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 115.82 മീറ്റർ ആണ് ഡാമിലെ പരമാവധി ജലനിരപ്പ്. 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനം വരുമിത്.അതേസമയം സംസ്ഥാനത്ത് മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കരമനയാറിലെ വെള്ളൈകടവ് , നെയ്യാറിലെ അരുവിപ്പുറം മണിമലയാറ്റിലെ കല്ലൂപ്പാറ ‌ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നിരിക്കുന്നത്.

ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.തെക്കൻ ജാർഖണ്ഡിനും വടക്കൻ ഛത്തീസ്ഗഡിനും മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നതിനാൽ മഴ തുടർന്നേക്കും. തീരദേശ മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടെ മണിക്കൂറുകളായി മഴ തുടരുകയാണ്. മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തീസ്ഗഡിനും മുകളിൽ ന്യൂനമർദ്ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ ബമ്പര്‍ നറുക്കെടുപ്പ്‌ 22-ന്‌  (6 hours ago)

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ  (6 hours ago)

നാലുവയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;  (7 hours ago)

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു  (7 hours ago)

നീ ജീവനോടെ പോകില്ലെടീ.. പോലീസിന് മുന്നിൽ കൂസലില്ലാതെ KSU നേതാവ്, കൂടെകിടക്കാൻ വിളിച്ചവൻ നായന്മാരെ അപമാനിച്ചു..  (8 hours ago)

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച് മാങ്കൂട്ടത്തിൽ, നിർണായക നടപടി  (8 hours ago)

ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും; എസ്ഐടി അറസ്റ്റിന് മുമ്പ് എ.പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ  (8 hours ago)

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്  (8 hours ago)

നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും...  (10 hours ago)

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...  (10 hours ago)

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബത്‌ലഹേം റീ-റിലീസ്; ട്രയിലർ പ്രകാശനം ചെയ്തു!!  (10 hours ago)

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...  (10 hours ago)

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...  (10 hours ago)

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...  (10 hours ago)

Malayali Vartha Recommends