മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു

ഇടപ്പള്ളിയില്‍ മദ്യം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അന്‍പതുകാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും എളമക്കര പൊലീസ് അറിയിച്ചു. ഇടപ്പള്ളി നോര്‍ത്ത് ടപ്പാലോടത്ത് വീട്ടില്‍ ജോര്‍ജ് ആന്റണിക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. 15ന് രാത്രി 11 മണിയോടെ ഇടപ്പള്ളി കാര്‍ത്തിക ബാറിലായിരുന്നു സംഭവം.
ബാറിലുണ്ടായിരുന്ന ജോര്‍ജ് ആന്റണിയോട് പ്രതി മദ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് ജോര്‍ജിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ ജോര്‍ജ് നിലത്ത് വീണു. ഗുരുതരമായി പരുക്കേറ്റ ജോര്‍ജ് നഗരത്തിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സെന്‍ട്രല്‍ എസിപി സിബി ടോം അറിയിച്ചു.
https://www.facebook.com/Malayalivartha

























