തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ വന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുകയാണ്. ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നെയ്യാറിൽ ജലനിരപ്പ് അപകട നിലയിലാണ്. തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്.
നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച് അലർട്ടു പ്രഖ്യാപിച്ചു. ;തിരുവനന്തപുരംകരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. തീരത്തോട് ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം.നിലവിൽ കാലവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഇവയാണ്.
അതേസമയം ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (03-10-2023) രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
https://www.facebook.com/Malayalivartha