മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫലം... യുഎഇയില്‍ കോടീശ്വരന്മാരാകാന്‍ അപൂര്‍വ അവസരം; ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനല്‍ ബോണ്ട് പ്രഖ്യാപിച്ച സേവിങ് പ്ലാന്‍ വഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ കോടീശ്വരരാകാമെന്ന് വാഗ്ദാനം

യുഎഇയില്‍ പുതിയ ദേശീയ സമ്പാദ്യ നിധിയാണ് എവിടേയും സംസാരം. യുഎഇയില്‍ കോടീശ്വരന്മാരാകാന്‍ അപൂര്‍വാവസരമാണ് ലഭിക്കുന്നത്. ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനല്‍ ബോണ്ട് പ്രഖ്യാപിച്ച സേവിങ് പ്ലാന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ വരിക്കാരെ കോടീശ്വരന്മാരാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്ലാനിലേക്കുള്ള പ്രതിമാസ അടവുകളും കമ്പനി വാഗ്ദാനം ചെയ്യുന്ന ലാഭവും ഉപയോഗിച്ച് താമസക്കാരെ 10 ലക്ഷം ദിര്‍ഹ (2 കോടിയിലേറെ രൂപ) ത്തിലെത്തിക്കാന്‍ പദ്ധതി അനുവദിക്കുമെന്ന് നാഷണല്‍ ബോണ്ട്‌സ് പറഞ്ഞു. 'മൈ വണ്‍ മില്യന്‍' പ്ലാന്‍ എന്ന് വിളിക്കപ്പെടുന്ന, പ്രതിമാസ ലാഭം പരമാവധി വരുമാനം വര്‍ധിപ്പിക്കുന്നതിനായി വീണ്ടും നിക്ഷേപിക്കുന്നു. വരിക്കാര്‍ക്ക് മൂന്ന് മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം. പ്രതിമാസ തവണകള്‍ പ്ലാനിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. വരിക്കാര്‍ക്ക് അവരുടെ സമ്പാദ്യം മുന്‍കൂര്‍ പേയ്മെന്റായി സ്‌കീമില്‍ നിക്ഷേപിക്കാനും സാധിക്കും.
മൂന്ന് വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ അടവ്26,540 ദിര്‍ഹം.
ആകെ നല്‍കേണ്ടത്: 9,55,440 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 44,560 ദിര്‍ഹം
നാല് വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ അടവ്: 19,610 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്: 941,280 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിവിതം: 58,720 ദിര്‍ഹം
5 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 15,460 ദിര്‍ഹം
ആകെ നല്‍കേണ്ടത് : 9,27,600 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 72,400 ദിര്‍ഹം
6 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 12,690 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്മൊ: 9,13,680 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 86,320 ദിര്‍ഹം
7 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 19,610 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത് : 941,280 ദിര്‍ഹം
പ്രതീക്ഷിക്കുന്ന ലാഭം: 58,720 ദിര്‍ഹം
8 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 9,230 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്: 8,86,080 ദിര്‍ഹം
പ്രതീക്ഷിക്കുന്ന ലാഭവിവിഹം: 113,920 ദിര്‍ഹം
9 വര്‍ഷ പ്ലാന്‍
പ്രതിമാസ തുക: 8,080 ദിര്‍ഹം
ആകെ നല്‍കേണ്ടത്: 872,640
പ്രതീക്ഷിക്കുന്ന ലാഭവിഹിതം: 1,27,360 ദിര്‍ഹം
10 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 7,160 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്: 859,200 ദിര്‍ഹം
പ്രതീക്ഷിക്കുന്ന ലാഭവിഹിതം: 1,40,8005 ദിര്‍ഹം
എന്നിങ്ങനെയാണ് ലാഭവിഹിതം.
അതേസമയം വ്യവസായ, നൂതന സാങ്കേതിക മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് യുഎഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രാലയവും ഭാരതത്തിന്റെ വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
ധാരണാപത്രം ബഹിരാകാശം, ആരോഗ്യ സംരക്ഷണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കും. സമ്പദ്വ്യവസ്ഥകളുടെ വൈവിധ്യവല്‍ക്കരണത്തിലും വളര്‍ച്ചയിലും വ്യവസായങ്ങളുടെയും നൂതന സാങ്കേതിക വിദ്യകളുടെയും പ്രധാന പങ്ക് മനസ്സില്‍ വെച്ചുകൊണ്ട്, സഹകരണ ശ്രമങ്ങള്‍ വികസിപ്പിക്കാനും ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഒരു സ്ഥാപന ചട്ടക്കൂട് കെട്ടിപ്പടുക്കാനും ഇരുപക്ഷവും ലക്ഷ്യമിടുന്നു. നിക്ഷേപം സംബന്ധിച്ച ഭാരതം- യുഎഇ ഉന്നതതല സംയുക്ത ടാസ്‌ക് ഫോഴ്സിന്റെ പതിനൊന്നാമത് യോഗത്തിലാണ് കരാറുണ്ടായത്.
വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ബുദാബി ഇന്‍വെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
"
https://www.facebook.com/Malayalivartha




















